Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവാവിനെ...

യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ സഹോദരങ്ങൾ അറസ്്റ്റിൽ്; പിതാവ് കസ്്റ്റഡിയിൽ

text_fields
bookmark_border
മാള: യുവാവിനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാള കോട്ടമുറി കൊടവത്തു കുന്ന് കൂടത്തിങ്കൽ സനൽകുമാറിനെയാണ് (24)പറവൂരിൽനിന്ന് പിടികൂടിയത്. ഇയാളോടൊപ്പം സഹോദരൻ സുനിൽ കുമാറിനെയും (28) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പിതാവ് മാള ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുബ്രൻ(50) എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ അന്നമനട കല്ലൂപറമ്പിൽ വേലായുധ‍​െൻറ മകൻ ശരത്ത് (24) അപകടനില തരണം ചെയ്തിട്ടില്ല. പരിക്കേറ്റ അന്നമനട കുന്നശ്ശേരി സജിലാഷ് (29), അന്നമനട ഇരുംതറ സഹജ​െൻറ മകൻ ശ്രീഹരി (23), എളവൂർ കുളച്ചംതറ തങ്കപ്പ​െൻറ മകൻ അനീഷ് (20)എന്നിവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. സുബ്രറെ ഭാര്യ സുജാതയും (45) ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കോടവത്തുകുന്നിലെ പ്രതികളുടെ വീട് കയറി ആക്രമണം നടത്തിയ ഏഴംഗ സംഘത്തെ ചെറുക്കുന്നതിനിെട സംഘത്തിലെ യുവാവിന് കുത്തേൽക്കുകയായിരുന്നു. ഗൃഹനാഥനും ഭാര്യയും ഉൾപ്പെടെ ആറുപേർക്കാണ് പരിക്കേറ്റത്. കുത്തേറ്റ ശരത്തും കുത്തിയതായി കരുതുന്ന സനൽകുമാറി​െൻറ സഹോദരൻ സുനിൽ കുമാറുമായി കഴിഞ്ഞ ദിവസം വാഗ്വാദം നടന്നിരുന്നു. അവിഹിത ബന്ധം ചോദ്യം ചെയ്തതാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ ശരത്ത് രക്ഷപ്പെടുന്നതിന് ഓടി റോഡിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെയുള്ള ആറുപേർക്കും മുറിവേറ്റിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടുകയായിരുന്നു. സഹോദരങ്ങളെ ഒന്നും രണ്ടും പ്രതികളാക്കി പൊലീസ് കേെസടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story