Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കേക്കാട് വർഗീയത...

വടക്കേക്കാട് വർഗീയത വിളയില്ല ^വത്സരാജ്

text_fields
bookmark_border
വടക്കേക്കാട് വർഗീയത വിളയില്ല -വത്സരാജ് വടക്കേക്കാട്: കേരളത്തിലെ കർഷകസമരങ്ങൾക്ക് പ്രചോദനം നൽകിയ ആദ്യത്തെ രാഷ്ട്രീയ നാടകം 'പാട്ടബാക്കി' രചിച്ച വടക്കേക്കാട്ടെ വിപ്ലവ വളക്കൂറുള്ള മണ്ണിൽ വർഗീയത വിളയിച്ചെടുക്കാമെന്ന് സംഘ്പരിവാർ മോഹിക്കേണ്ടെന്ന് സി.പി.ഐ ജില്ല സെക്രട്ടറി വത്സരാജ്. അഞ്ഞൂരിൽ വടക്കേക്കാട് ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം പ്രദേശത്ത് വ്യാപകമായ ആക്രമണം നടത്തിയ ആർ.എസ്.എസുകാരുടെ ചിത്രം നിരീക്ഷണ കാമറകളിൽ വ്യക്തമായിരിക്കെ പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാട്ടരുതെന്ന് വത്സരാജ് ആവശ്യപ്പെട്ടു. ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി മുഹമ്മദ് ബഷീർ, ലോക്കൽ സെക്രട്ടറി മനോജ്, വാർഡ് അംഗം സിന്ധു മനോജ്, യുവകലാസാഹിതി ജില്ല പ്രസിഡൻറ് ഹനീഫ് കൊച്ചനൂർ, എൻ.കെ. മണി, വി.യു. റഹിം എന്നിവർ സംസാരിച്ചു
Show Full Article
TAGS:LOCAL NEWS 
Next Story