Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.​െഎ കോഞ്ചിറ...

സി.പി.​െഎ കോഞ്ചിറ ബ്രാഞ്ച് സമ്മേളനം

text_fields
bookmark_border
പാവറട്ടി: ഏനാമാവ് കെട്ടുങ്ങൽ പ്രദേശത്തെ റവന്യൂ ഭൂമി അളന്ന് തിട്ടപ്പെടുത്തി കണ്ടുകെട്ടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഏനാമാക്കൽ റഗുലേറ്റർ ബണ്ട് റോഡ് ടാറിങ് നടത്തണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 150 ദിവസെത്ത തൊഴിൽ ഉറപ്പ് വരുത്താൻ നടപടി വേണം. ഏനാമാക്കൽ റഗുലേറ്ററിൽ വെള്ളം നിയന്ത്രിക്കാൻ സ്ഥിരം ജീവനക്കാരനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. സി.പി.െഎ ജില്ല എക്സിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ഒ. ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രത്നവല്ലി സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സണ്ണി വടക്കൻ, ഇ.വി. മുഹമ്മദ്, എം.എം. വാസന്തി, ബെന്നി ആൻറണി, കെ.എച്ച്. നജീബ്, സി.എസ്. രവീന്ദ്രൻ, കൊച്ചപ്പൻ വടക്കൻ, സി.ആർ. ദിലീപ്, എ. കുഞ്ഞി സീതി തങ്ങൾ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി രത്നവല്ലി സുരേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story