Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകായിക മേള വിജയികൾക്ക്​ ...

കായിക മേള വിജയികൾക്ക്​ ആദരം

text_fields
bookmark_border
കുന്നംകുളം: ചിറമനേങ്ങാട് കോൺകോഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ കായികമേള വിജയികളെ ആദരിച്ചു. സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ഹാമർ േത്രായിൽ വെള്ളി മെഡൽ നേടിയ യാസർ അറാഫത്ത്, ജൂനിയർ ഹൈജംപിൽ വെള്ളി മെഡൽ നേടിയ സ്വാലിഹ എന്നിവർക്ക് എരുമപ്പെട്ടി സബ് ഇൻസ്പെക്ടർ മനോജ് കെ. ഗോപി മെഡലും സർട്ടിഫിക്കറ്റും നൽകി. ദേശീയ കായിക മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇവർക്ക് യാത്രയയപ്പ് നൽകി. ജില്ല കായികമേളയിൽ സ്വർണ മെഡൽ നേടിയ ഏഴ് വിദ്യാർഥികളെയും വെള്ളി മെഡൽ നേടിയ മൂന്ന് വിദ്യാർഥികളെയും വെങ്കല മെഡൽ നേടിയ രണ്ട് വിദ്യാർഥികളെയും ജില്ല പഞ്ചായത്ത് അംഗം കല്ലാണി എസ്. നായർ ആദരിച്ചു. തുടർച്ചയായി ആറാം തവണയും 352 പോയൻറുകളോടു കൂടി ഓവറോൾ ചാമ്പ്യൻഷിപ് നേടിയ വിദ്യാർഥികളെയും വ്യക്തിഗത ചാമ്പ്യൻഷിപ് നേടിയ പി.ജെ. അസ്ലം, ഇജാസ്, സ്വാലിഹ, സ്വാദിഖ്, മുഹമ്മദ് അസ്ലം, മിൻസൽ എന്നിവരെയും സ്കൂൾ പി.ടി.എ പ്രസിഡൻറ് കെ.ടി. മണി ആദരിച്ചു. കായിക അധ്യാപകരായ സി.പി. ആേൻറാ, സുമ എന്നിവർക്ക് സ്കൂൾ മാനേജർ കാഷ് അവാർഡ് നൽകി. സ്കൂൾ മാനേജർ ആർ.എം. ബഷീർ, പ്രിൻസിപ്പൽ ബീന ഉണ്ണി, പി.ടി.എ പ്രസിഡൻറ് കെ.ടി. മണി, കടങ്ങോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി.പി. ജോസഫ്, സി.പി. ആേൻറാ, ഗഫൂർ, സുമ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story