Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ ഏകാദശി...

ഗുരുവായൂർ ഏകാദശി വിളക്ക് ഇന്ന് തുടങ്ങും

text_fields
bookmark_border
ഗുരുവായൂർ: ഒരു മാസം നീളുന്ന ഏകാദശി വിളക്കുകൾ ചൊവ്വാഴ്ച ആരംഭിക്കും. പാലക്കാട് പറമ്പോട്ട് കുടുംബം വകയാണ് ആദ്യ വിളക്ക്. നവംബർ 30നാണ് ഏകാദശി. വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന 30 ദിവസത്തെ ചുറ്റുവിളക്കാണ് ചൊവ്വാഴ്ച ആരംഭിക്കുക. ഏകാദശി നാളിൽ ദേവസ്വം വക ഉദയാസ്തമയ പൂജയോടെയാണ് സമാപനം. ഏകാദശി വിളക്കിന് മുന്നോടിയായി ദേവസ്വം പെൻഷനേഴ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് വിളംബര ഘോഷയാത്ര നടത്തി. ചൊവ്വാഴ്ച നടക്കുന്ന ആദ്യ വിളക്കാഘോഷത്തിന് ഗജരത്നം പത്്മനാഭൻ കോലമേറ്റും. നാലാമത്തെ പ്രദക്ഷിണത്തിന് ഇടയ്ക്കയും നാഗസ്വരവും അകമ്പടിയാവും. അഞ്ചാമത്തെ പ്രദക്ഷിണത്തിന് മേളമാണ് അകമ്പടി. ബുധനാഴ്ച ഫറോക്ക് കെ.എസ്. ശങ്കരനാരായണ​െൻറ വിളക്കാഘോഷമാണ്. വ്യാഴാഴ്ച പൊലീസി​െൻറ വിളക്കാഘോഷത്തിന് രാവിലെയും ഉച്ചകഴിഞ്ഞും കിഴക്കൂട്ട് അനിയൻ മാരാരുടെ മേളത്തോടെ കാഴ്ചശീവേലിയുണ്ട്. സന്ധ്യക്ക് ഡബിൾ തായമ്പക അരങ്ങേറും. മേൽപത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികൾ രാവിലെ പത്തിന് കമീഷണർ രാഹുൽ ആർ. നായർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് സാംസ്കാരിക സമ്മേളനം ഡി.ജി.പി ലോകനാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വ്യാപാരികളുടെയും ശനിയാഴ്ച ചാവക്കാട് മുൻസിഫ് കോടതിയുടെയും ഞായറാഴ്ച സ്റ്റേറ്റ് ബാങ്കി​െൻറയും വിളക്കാഘോഷം നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story