Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒ.വി. വിജയൻ സാഹിത്യ...

ഒ.വി. വിജയൻ സാഹിത്യ പുരസ്​കാരം ലോപക്ക്​

text_fields
bookmark_border
തൃശൂർ: ൈഹദരാബാദ് കേന്ദ്രമാക്കി അര നൂറ്റാണ്ടായി പ്രവർത്തിക്കുന്ന മലയാളികളുടെ സംഘടനയായ നവീന സാംസ്കാരിക കലാകേന്ദ്രം ഏർപ്പെടുത്തിയ ഒ.വി. വിജയൻ പുരസ്കാരത്തിന് ലോപ എഴുതിയ 'വൈക്കോൽപ്പാവ' എന്ന കവിത സമാഹാരം അർഹമായി. 50,001 രൂപയും കീർത്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്ന പുരസ്കാരം നവംബർ 11ന് ൈഹദരാബാദിലെ എൻ.എസ്.കെ.കെ സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് മുഖ്യ ഉപദേഷ്ടാവ് ആർ. ഗോപാലകൃഷ്ണനും ജൂറി ചെയർമാൻ കെ.വി. രാമകൃഷ്ണനും വാർത്തസമ്മേളനത്തിൽ അറിയിച്ചു. 11ന് നടക്കുന്ന ചടങ്ങ് സേതു ഉദ്ഘാടനം ചെയ്തു. കൊങ്കണി എഴുത്തുകാരൻ മഹാബലേശ്വർ ഡി. സായിൽ മുഖ്യാതിഥിയാവും. സി.വി. ബാലകൃഷ്ണൻ ഒ.വി. വിജയൻ അനുസ്മരണ പ്രഭാഷണം നടത്തും. തെലുഗു സാഹിത്യകാരി േവാൾഗ വിശിഷ്ടാതിഥിയാവും. 12ന് ൈവകീട്ട് കലാകേന്ദ്രം സുവർണ ജൂബിലി സമാപനം ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കലാകേന്ദ്രം ചെയർമാൻ കെ.പി. തമ്പാനും കൺവീനർ നന്ദകുമാറും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story