Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമിഥില മോഹൻ വധം: ​പ്രതി ...

മിഥില മോഹൻ വധം: ​പ്രതി കൊല്ലപ്പെട്ടത്​ അന്വേഷണത്തെ ബാധിച്ചെന്ന്​ ക്രൈംബ്രാഞ്ച്

text_fields
bookmark_border
കൊച്ചി: മിഥില മോഹൻ വധക്കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനാൽ കേസന്വേഷണം പ്രതിസന്ധിയിലാണെന്ന് ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ. രണ്ടാം പ്രതി ഡിണ്ടിഗൽ പാണ്ഡ്യ​െൻറ മരണമാണ് അന്വേഷണത്തിന് തടസ്സമായിരിക്കുന്നത്. ഒന്നാം പ്രതി സന്തോഷ് കുമാറില്‍നിന്ന് തമിഴ്നാട് നഗരപട്ടണം വേദാരണ്യം സ്വദേശികളായ മൂന്ന്, നാല് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും വേദാരണ്യം െപാലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മകൻ മനീഷ് നൽകിയ ഹരജിയിലാണ് ക്രൈംബ്രാഞ്ചി​െൻറ സത്യവാങ്മൂലം. 2006 ഏപ്രിൽ 16നാണ് അബ്കാരി കരാറുകാരനായ മിഥില മോഹൻ വെടിയേറ്റു മരിച്ചത്. മൂന്നാം പ്രതി മതിവണ്ണൻ, നാലാം പ്രതി ഉപ്പാളി എന്നിവരെക്കുറിച്ച് അറിവുണ്ടായിരുന്ന ഡിണ്ടിഗൽ പാണ്ഡ്യൻ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തമിഴ്നാട്, ആന്ധ്ര, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ രേഖാചിത്രം തമിഴ്നാട്, കര്‍ണാടകം, പുതുച്ചേരി സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇവരെ തിരിച്ചറിയാൻ തമിഴ്നാട്ടിലെ 23 ജില്ല ക്രൈം െറേക്കാഡ്സ് ബ്യൂറോയുമായി ബന്ധപ്പെട്ടു. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ ആത്മാർഥമായി ശ്രമിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് എസ്.പി കെ.എസ്. സുദർശൻ സത്യവാങ്മൂലത്തിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story