Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎട്ട്​ രൂപ...

എട്ട്​ രൂപ നൽകാത്തതി​െൻറ പേരിൽ മറുപടി നൽകാതിരുന്ന ഇൻഫർമേഷൻ ഒാഫിസർക്കെതിരെ നടപടി

text_fields
bookmark_border
കൊച്ചി: എട്ട് രൂപ ഫീസ് അടക്കാത്തതി​െൻറ പേരിൽ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകാതിരുന്ന ആലപ്പുഴ നഗരസഭയിലെ പബ്ലിക് ഇൻഫർമേഷൻ ഒാഫിസർക്കെതിരെ നടപടി. സെക്ഷൻ 20(1) പ്രകാരം നടപടിയും പിഴയും വിധിച്ച വിവരാവകാശ കമീഷണർ വിൻസൻ എം. പോൾ, അപേക്ഷകന് സൗജന്യമായി രജിസ്റ്റേർഡ് തപാലിൽ 15 ദിവസത്തിനകം രേഖകൾ കൈമാറാനും ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവർത്തകൻ ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളിയുടെ പരാതിയിലാണ് നഗരസഭയിലെ ഇൻഫർമേഷൻ ഒാഫിസർ അച്യുതനെതിരായ നടപടി. പ്രമുഖ നേതാവി​െൻറ ബാർ ഹോട്ടലിന് എൻ.ഒ.സി നൽകുന്നത് ബന്ധപ്പെട്ടായിരുന്നു ഖാലിദ് മുണ്ടപ്പള്ളിയുടെ ചോദ്യം. ഹൈേകാടതിയിലെ അഭിഭാഷകൻ നഗരസഭക്ക് നിയമോപദേശം നൽകിയിട്ടുണ്ടോ, അതിന് അഭിഭാഷകന് നൽകിയ ബില്ലി​െൻറ പകർപ്പ്, ബില്ല് നഗരസഭ കൗൺസിൽ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അതി​െൻറ രേഖ എന്നിവ ആവശ്യപ്പെട്ടാണ് തപാലിൽ അപേക്ഷ നൽകിയിരുന്നത്. നാല് പേജിന് എട്ട് രൂപ അടക്കണമെന്നായിരുന്നു മറുപടി. എട്ട് രൂപ അടക്കാൻ ആലുവയിൽനിന്ന് ആലപ്പുഴയിൽ എത്തുന്നതി​െൻറ ബുദ്ധിമുട്ടും യാത്രച്ചെലവും കൂടാതെ മുതിർന്ന പൗരൻ എന്ന പരിഗണനയും നൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്തെഴുതി. എന്നാൽ, എട്ട് രൂപ അടക്കാതെ മറുപടി നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ഇൻഫർമേഷൻ ഒാഫിസർ. ഇതിനെതിെരയാണ് വിവരാവകാശ കമീഷനെ സമീപിച്ചത്. പണം എങ്ങനെ നൽകണമെന്ന് മറുപടിയിൽ പറയാതിരുന്നത് വീഴ്ചയായി കമീഷൻ കണ്ടെത്തി. കൂടാതെ, പൊതുപ്രവർത്തകൻ മാത്രമായ പരാതിക്കാരൻ നഗരസഭയിലെ മുൻ ജീവനക്കാരനാണെന്ന നിലയിൽ നൽകിയ വിശദീകരണം നിരുത്തരവാദപരമാണെന്നും ചൂണ്ടിക്കാട്ടി. 15 ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story