Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാങ്കിങ് രംഗത്തെ...

ബാങ്കിങ് രംഗത്തെ നയവ്യതിയാനങ്ങൾ രാജ്യത്തിന് ആപത്ത് ^തോമസ് ഫ്രാങ്കോ

text_fields
bookmark_border
ബാങ്കിങ് രംഗത്തെ നയവ്യതിയാനങ്ങൾ രാജ്യത്തിന് ആപത്ത് -തോമസ് ഫ്രാങ്കോ തൃശൂർ: ബാങ്കിങ് രംഗത്ത് നടപ്പാക്കുന്ന നയവ്യതിയാനങ്ങൾ രാജ്യത്തിന് ആപത്ത് വരുത്തി വെക്കുമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി തോമസ് ഫ്രാങ്കോ പറഞ്ഞു. ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്സ് ഓർഗനൈസേഷൻ ദ്വൈവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്കുകളിൽ ബാങ്കിേങ്ങതര ഇടപാടുകൾ കുത്തിനിറക്കുന്നത് യഥാർഥ ബാങ്കിങ് സേവനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻറ് വി.കെ.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ സി.കെ. ഗോപിനാഥൻ മുഖ്യാതിഥിയായി. എ.ഐ.ബി.ഒ.സി സീനിയർ വൈസ് പ്രസിഡൻറ് മണിമാരൻ സംബന്ധിച്ചു. ജനറൽ സെക്രട്ടറി മനോജ്, പോൾ മുണ്ടാടൻ, എബ്രഹാം ഷാജി ജോൺ, സന്ധ്യ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story