Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദയ ആശുപത്രിയിൽ...

ദയ ആശുപത്രിയിൽ മസ്തിഷ്‌കാഘാത(സ്‌ട്രോക്ക്)ത്തിന്​ നൂതന ചികിത്സ

text_fields
bookmark_border
തൃശൂര്‍: തൃശൂര്‍ ദയ ആശുപത്രിയില്‍ മസ്തിഷ്‌കാഘാതത്തിനുള്ള (സ്‌ട്രോക്ക്) നൂതന ചികിത്സയായ മെക്കാനിക്കല്‍ ത്രോംബെക്ടമി പ്രവര്‍ത്തന സജ്ജമായതായി ന്യൂറോളജിസ്റ്റ് ഡോ. ഫിറോസ് ഖാന്‍ അറിയിച്ചു. കാത്ത് ലാബി​െൻറ സഹായത്താല്‍ തലച്ചോറിലെ രക്തക്കുഴലിലേക്ക് മൂന്നടിയോളം നീളമുള്ള നേര്‍ത്ത ട്യൂബ് (കത്തീറ്റർ) കടത്തിവിട്ട് കട്ടപിടിച്ച(ക്ലോട്ടായ) രക്തം നീക്കംചെയ്യുന്നതാണ് പുതിയ രീതി. രോഗലക്ഷണങ്ങള്‍ തുടങ്ങി ആറുമണിക്കൂര്‍ വരെ ഈ ചികിത്സ ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. 80--90 ശതമാനം പേരിലും രക്തം കട്ടപിടിക്കല്‍ നീക്കംചെയ്യാന്‍ സാധിക്കും. ഒന്നരലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയാണ് ചികിത്സ ചെലവ്. ജില്ലയിൽ ഈ സംവിധാനം നിലവിൽ വരുന്ന ആദ്യ ആശുപത്രിയാണ് ദയ. പ്രവര്‍ത്തനാരംഭത്തി​െൻറ ഭാഗമായി തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടിന് ആശുപത്രിയില്‍ അവബോധന ക്ലാസും സംഘടിപ്പിക്കും. ഡയറക്ടര്‍ എം.എം. അബ്ദുൽ ജബ്ബാർ, അഡ്മിനിസ്‌ട്രേറ്റര്‍ കെ. ജയരാജന്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story