Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതറക്കല്ലിലൊതുങ്ങി...

തറക്കല്ലിലൊതുങ്ങി കൊരട്ടിയിലെ ഇ.എസ്‌.ഐ ഡിസ്‌പെന്‍സറി

text_fields
bookmark_border
കൊരട്ടി: തറക്കല്ലിട്ട് നാലുവര്‍ഷം കഴിഞ്ഞിട്ടും കൊരട്ടിയിലെ ഇ.എസ്‌.ഐ ഡിസ്‌പെന്‍സറിയുടെയും ബ്രാഞ്ച് ഓഫിസി​െൻറയും നിര്‍മാണം തുടങ്ങാൻ സർക്കാർ നടപടിയായില്ല. 2013ല്‍ അന്നത്തെ തൊഴില്‍ മന്ത്രി കൊടിക്കുന്നില്‍ സുരേഷാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. 3.31 കോടി ചെലവാക്കി ഡിസ്‌പെന്‍സറിയുടെയും കോര്‍പറേഷന്‍ ബ്രാഞ്ച് ഓഫിസി​െൻറയും കെട്ടിടം നിര്‍മിക്കാനാണ് തീരുമാനിച്ചിരുന്നത്. രണ്ടു നിലകളിലായി 26.36 ചതുരശ്ര മീറ്ററില്‍ നിർമിക്കാനുദ്ദേശിച്ച കെട്ടിടത്തിന് തറക്കല്ലിടൽ ആഘോഷത്തോടെയാണ് നടത്തിയത്. മൂന്ന് പതിറ്റാണ്ട് മുമ്പാണ് കൊരട്ടിയിലെ കെ.എസ്.ഇ.ബി ഓഫിസിന് സമീപമാണ് ഇ.എസ്.ഐ നിര്‍മിക്കാന്‍ സ്ഥലമെടുത്തത്. കിന്‍ഫ്ര പാര്‍ക്ക്, ഐ.ടി പാര്‍ക്ക് തുടങ്ങിയ വന്‍കിട സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്ന കൊരട്ടിയില്‍ ഇ.എസ്.ഐ ഡിസ്‌പെന്‍സറിക്കും വലിയ ആവശ്യകത ഉണ്ട്. നിര്‍മാണം ആരംഭിക്കാൻ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്ന് ശക്തമായ ആവശ്യമുണ്ട്. നിര്‍മാണ ഏജന്‍സിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചുമതലയും മേല്‍നോട്ടവും ഇ.എസ്.ഐ കോര്‍പറേഷ​െൻറ കേന്ദ്ര ഓഫിസിനാണ്. കൊരട്ടിയില്‍ ഡിസ്‌പെന്‍സറിയുടെ നിർമാണം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോര്‍പറേഷനുമായി കത്തിടപാടുകള്‍ നടത്തുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story