Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ വാർഷികം; സംഘാടക...

സ്കൂൾ വാർഷികം; സംഘാടക സമിതി രൂപവത്കരിച്ചു

text_fields
bookmark_border
മാള: ഗവ: മോഡൽ എൽ.പി സ്കൂളി​െൻറ 125-ാം വാർഷികം ആഘോഷിക്കുന്നതിനായി അഭ്യുദയകാംക്ഷികളുടെയും പൂർവ വിദ്യാർഥികളുടെയും അധ്യാപക, -രക്ഷാകർതൃ സമിതിയുടെയും സഹകരണത്തോടെ സംഘാടക സമിതി രൂപവത്കരിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, കലാപരിപാടികൾ, ക്യാമ്പുകൾ എന്നിവ നടത്താൻ തീരുമാനിച്ചു. വാർഷികാഘോഷത്തിന് അനുബന്ധമായി 'സ്മരണിക' തയാറാക്കും. ഇന്നസ​െൻറ് എം.പി, വി.ആർ. സുനിൽകുമാർ എം.എൽ.എ, വർഗീസ് കാച്ചപ്പിള്ളി (പ്രസി. ബ്ലോക്ക് പഞ്ചായത്ത്), യു.എസ്. ശശി (മുൻ എം.എൽ.എ) എന്നിവർ രക്ഷാധികാരികളായുള്ള സംഘാടക സമിതിയുടെ ചെയർമാൻ മാള പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story