Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആഫ്രിക്കൻ ഒച്ചുകൾ...

ആഫ്രിക്കൻ ഒച്ചുകൾ വള്ളിവട്ടത്തും: ജനങ്ങൾ പരിഭ്രാന്തിയിൽ

text_fields
bookmark_border
കരൂപ്പടന്ന: ആഫ്രിക്കൻ ഒച്ചുകളെ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ വള്ളിവട്ടം പ്രദേശത്ത് കണ്ടെത്തി. പുവ്വത്തും കടവ് പാലത്തിന് സമീപം പുഴയോരത്തെ ഒഴിഞ്ഞ പ്രദേശങ്ങളിലാണ് ഇതിനെ കണ്ടെത്തിയത്.വള്ളിവട്ടം ശ്രീഭുവനേശ്വരി ക്ലബ് അംഗങ്ങളാണ് ആദ്യം ഇവയെ കണ്ടത്. ഒച്ചിനെ കണ്ടത് പ്രദേശവാസികളിൽ പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളിൽ ആഫ്രിക്കൻ ഒച്ചുകളുടെ മുട്ടകൾ വിരിയുമെന്നും ആയിരത്തിലേറെ മുട്ടകളിട്ട് ഇവ ക്രമാതീതമായി പെരുകുമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ സ്രവം വീണ പച്ചക്കറികളും മറ്റും ഉപയോഗിച്ചാൽ മെനിഞ്ചെറ്റിസിന് ( തലച്ചോറി​െൻറയും സുഷുമ്ന നാഡിയുടേയും ആവരണങ്ങളായ മെനിെഞ്ചസുകൾക്കുണ്ടാകുന്ന അണുബാധ ) കാരണമാകും.
Show Full Article
TAGS:LOCAL NEWS 
Next Story