Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട് കയറി ആക്രമണം...

വീട് കയറി ആക്രമണം ചെറുക്കുന്നതിനിടെ യുവാവിന്​ കുത്തേറ്റു; ആറുപേർക്ക് പരിക്ക്

text_fields
bookmark_border
മാള: വീട് കയറി ആക്രമണം നടത്തിയ സംഘത്തെ ചെറുക്കുന്നതിനിെട സംഘത്തിലെ യുവാവിന് കുത്തേറ്റു. ഗൃഹനാഥനും ഭാര്യയും ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. അന്നമനട കല്ലൂപറമ്പിൽ വേലായുധ​െൻറ മകൻ ശരത്തിനാണ് (24)കുത്തേറ്റത്. ഇയാളെ അങ്കമാലി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അന്നമനട കുന്നശ്ശേരി സജിലാഷ് (29), അന്നമനട ഇരുംതറ ശ്രീഹരി (23), എളവൂർ കുളച്ചംതറ അനീഷ് (20) എന്നിവരെയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗൃഹനാഥൻ മാള കൊടവത്തുകുന്ന് കൂടത്തിങ്കൽ സുബ്രൻ (50), ഭാര്യ സുജാത (45) എന്നിവരെ മാള ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയതായി പറയപ്പെടുന്ന ഇവരുടെ മകൻ സനിലിനെ (24) കാണാതായിട്ടുണ്ട്. കുത്തേറ്റ ശരത്തും കുത്തിയതായി കരുതുന്ന സനിലും തമ്മിൽ കഴിഞ്ഞ ദിവസം വാഗ്വാദം നടന്നിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. ഇത് ചോദ്യം ചെയ്യുന്നതിന് ഏഴ് പേരടങ്ങുന്ന സംഘമായി ഞായറാഴ്ച വൈകീട്ട് കൊടവത്തുകുന്നിലെ വീട്ടിൽ ശരത്ത് എത്തി. ഇവിടെ വീണ്ടും വാഗ്വാദം നടന്നു. ഇത് അടിപിടിയിൽ കലാശിക്കുകയായിരുന്നു. ആക്രമണം പ്രതിരോധിക്കുന്നതിന് സനൽ അകത്ത് ചെന്ന് ആയുധമെടുത്ത് ഭയപ്പെടുത്തി. ഇതിനിെട യുവാവിന് കുത്തേൽക്കുകയായിരുന്നൂവെന്ന് പരിസരവാസികൾ പറഞ്ഞു. മാള പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story