Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂരിൽ...

കൊടുങ്ങല്ലൂരിൽ ഫാഷിസ്​റ്റ്​​ വിരുദ്ധ കൂട്ടായ്​മ സംഘടിപ്പിക്കുന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സംഘടനകൾ യാഥാർഥ്യമാക്കിയ ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മയുടെ ബഹുജന മാതൃക ലക്ഷ്യമിട്ട് കൊടുങ്ങല്ലൂരിൽ കൂട്ടായ്മ സംഘടിപ്പിക്കുന്നു. കൊടുങ്ങല്ലൂർ മനുഷ്യാവകാശ കൂട്ടായ്മയാണ് സമാന മനസ്കരായ സംഘടനകളെയും വ്യക്തികളെയും ഒരു വേദിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. നൂറോളം പേർ പെങ്കടുത്ത പ്രാഥമിക യോഗത്തിൽ പ്രസ്ഥാനത്തി​െൻറ തുടക്കം കുറിച്ച് നവംബർ 14ന് കൊടുങ്ങല്ലൂരിൽ ഫാഷിസ്റ്റ് വിരുദ്ധ ജനകീയ കൺവെൻഷ​െൻറ പ്രഖ്യാപന സമ്മേളനം നടക്കും. സമ്മേളനം പ്രമുഖ ചിന്തകൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. സി.എസ്. മുരളി പെങ്കടുക്കും. വിവിധ സംഘടനകളുടെ പ്രാദേശിക നേതാക്കൾ സംസാരിക്കും. ഡിസംബറിൽ ഫാഷിസത്തി​െൻറ ഇരകളുടെയും ജനാധിപത്യ വാദികളുടെയും െഎക്യദാർഢ്യ കൺവെൻഷനും ഫാഷിസ്റ്റ് വിരുദ്ധറാലിയും നടത്തും. കൊടുങ്ങല്ലൂർ സ്ത്രീ കൂട്ടായ്മ സാരഥി നെജു ഇസ്മായിൽ(ചെയർ.), പി.വി. സജീവ്കുമാർ(ജന. കൺ.) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു
Show Full Article
TAGS:LOCAL NEWS 
Next Story