Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിമിതിയിൽ വാടനപ്പള്ളി ...

പരിമിതിയിൽ വാടനപ്പള്ളി പൊലീസ് സ്്റ്റേഷൻ കെട്ടിട നിർമാണം ചുവപ്പുനാടയിൽ

text_fields
bookmark_border
വാടാനപ്പള്ളി: ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ രമേശ് ചെന്നിത്തല ശിലയിട്ട വാടാനപ്പള്ളി പൊലീസ് സ്‌റ്റേഷ​െൻറ നിർമാണം രണ്ട് വർഷം കഴിഞ്ഞിട്ടും ആരംഭിച്ചില്ല. കാലപ്പഴക്കമുള്ള നിലവിലെ കെട്ടിടം തകർച്ചാ ഭീഷണിയിലാണ്. ആൽമാവിന് സമീപം പ്രവർത്തിക്കുന്നത് സ്വകാര്യ കെട്ടിടത്തിലായതിനാൽ അറ്റകുറ്റപ്പണിക്ക് സർക്കാർ സഹായം കിട്ടുന്നില്ല. ഇക്കാരണത്താലാണ് കെട്ടിടം നിർമിക്കാൻ ഏതാനം വർഷം മുമ്പ് നടപടി ആരംഭിച്ചത്. തൃശൂർ റോഡിൽ മത്സ്യ ലേല മാർക്കറ്റിന് കിഴക്ക് കെട്ടിടം നിർമിക്കാൻ വ്യക്തി സ്ഥലവും നൽകി. പ്രവാസിയായ ഡോ. എം.എ.യൂസഫലി സ്ഥലത്തിനായി പത്ത് ലക്ഷം രൂപയും നൽകിയിരുന്നു. പി.എ. മാധവൻ എം.എൽ.എ ആയിരുന്ന ആ ഘട്ടത്തിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 40 ലക്ഷം രൂപയും സർക്കാർ അനുവദിക്കുന്ന 42 ലക്ഷവും ഉപയോഗിച്ച് കെട്ടിടം നിർമിക്കാനായിരുന്നു തീരുമാനം. പുതിയ കെട്ടിടത്തി​െൻറ ശിലാസ്ഥാപനം 2015 ഒക്ടോബർ രണ്ടിനാണ് രമേശ് ചെന്നിത്തല നിർവഹിച്ചത്. ആറ് മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് തുറന്നുകൊടുക്കുമെന്നായിരുന്നു. അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ശിലയിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും തറ പോലും കെട്ടാനുള്ള നടപടി ഇനിയും ആരംഭിച്ചിട്ടില്ല. പണി എന്ന് തുടങ്ങുമെന്ന് പറയാൻ അധികൃതർക്കും കഴിയുന്നില്ല. പഴയ കെട്ടിടത്തിൽ നേരത്തെ കോൺക്രീറ്റ് അടർന്ന് വീണതോടെ പൊലീസുകാർ കൈയിൽനിന്ന് പണം ചെലവാക്കിയാണ് അറ്റകുറ്റപ്പണി നടത്തിയത്. അപകടാവസ്ഥകാരണം പൊലീസ് ഉദ്യാഗസ്ഥർ പേടിയോടെയാണ് ഓഫിസിൽ കഴിയുന്നത്. പുതിയ കെട്ടിടം നിർമിക്കാൻ വാങ്ങാൻ സ്ഥലമാണെങ്കിൽ കാടുകയറി. ഇപ്പോൾ ഇഴജന്തുക്കളുടെ താവളമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story