Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഊരകം പള്ളിയിൽ...

ഊരകം പള്ളിയിൽ നൂറ്റമ്പതടി നീളമുള്ള നേർച്ചകേക്ക്

text_fields
bookmark_border
ഇരിങ്ങാലക്കുട: നൂറ്റമ്പതാം വർഷത്തിൽ കന്യക മാതാവിന് 150 അടി നീളമുള്ള കേക്ക് നേർച്ചയായി സമർപ്പിച്ച് ഊരകം സി.എൽ.സി. ശതോത്തര സുവർണ ജൂബിലിയാഘോഷിക്കുന്ന ഊരകം സ​െൻറ് ജോസഫ്സ് പള്ളിയിൽ ആഘോഷമായ ജപമാല സമർപ്പണ സമാപനത്തോടനുബന്ധിച്ചാണ് നീളമേറിയ നേർച്ച കേക്ക് സമർപ്പണം നടന്നത്. നൂറ്റമ്പത് വർഷത്തെ ഊരകം ഇടവകയുടെ ചരിത്രം ചിത്രകേക്കിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഇവിടെ സേവനമനുഷ്ഠിച്ച വികാരിമാർ, ഡി.ഡി.പി കോൺെവൻറിലെ സുപ്പീരിയർമാർ എന്നിവരുടെ പേരുകളും കേക്കിൽ ആലേഖനം ചെയ്തിരുന്നു. മാതാവി​െൻറയും യൗസേപ്പിതാവി​െൻറയും വിവിധ തരത്തിലുള്ള ചിത്രങ്ങളും കേക്കി​െൻറ രൂപത്തിൽ പ്രദർശിപ്പിച്ചത് ജനങ്ങളെ ആകർഷിച്ചു. രൂപത ചാൻസലർ ഫാ.ഡോ. നെവിൻ ഓട്ടോക്കാരൻ ആശീർവദിച്ചു. വികാരി ഫാ.ഡോ. ബെഞ്ചമിൻ ചിറയത്ത് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story