Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫാഷിസത്തെ അറിവു കൊണ്ട് ...

ഫാഷിസത്തെ അറിവു കൊണ്ട് നേരിടണം ^സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

text_fields
bookmark_border
ഫാഷിസത്തെ അറിവു കൊണ്ട് നേരിടണം -സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി വടക്കേക്കാട്: അറിവുകേടി​െൻറ ഫാഷിസത്തെ ആയുധം കൊണ്ടല്ല അറിവുകൊണ്ട് നേരിടണമെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. സി.പി.ഐ വടക്കേക്കാട് ലോക്കൽ സമ്മേളനത്തി​െൻറ ഭാഗമായി നടന്ന ഫാഷിസ്റ്റ് വിരുദ്ധ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദർശനങ്ങളുടെ വൈവിധ്യങ്ങളെ സ്വാംശീകരിച്ച സഹിഷ്ണുതയുടെ നാടാണ് വ്യാസ മഹാഭാരതം. സ്വന്തം ഭാര്യയെ വഴിയാധാരമാക്കിയ നരേന്ദ്ര മോദി, അംബാനിക്കും അദാനിക്കും വേണ്ടി ഇന്ത്യയെ വഴിയാധാരമാക്കുകയാണെന്ന് സ്വാമി കുറ്റപ്പെടുത്തി. സി.പി.ഐ ജില്ല നിർവാഹക സമിതി അംഗം സുധീരൻ സംഗമം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ഹനീഫ് കൊച്ചനൂർ ലോക്കൽ സെക്രട്ടറി മനോജ്, വി.യു. റഹിം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story