Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകള്ളനോട്ട്: കാമറൂണ്‍...

കള്ളനോട്ട്: കാമറൂണ്‍ സ്വദേശികള്‍ക്കായി അന്വേഷണം ഊര്‍ജിതം

text_fields
bookmark_border
തൃശൂര്‍: 16 ലക്ഷം രൂപയുടെ കള്ളനോട്ട് ഹോട്ടലില്‍ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളായ കാമറൂണ്‍ സ്വദേശികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. കേസിൽ കഴിഞ്ഞ ദിവസം ഷാഡോ പൊലീസി​െൻറ പിടിയിലായ പടിഞ്ഞാേറ വെമ്പല്ലൂര്‍ സ്വദേശി വാഴൂര്‍ വീട്ടില്‍ അശോക​െൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പ്രതികള്‍ രാജ്യം വിട്ടിട്ടില്ലെന്നും മുംബൈയില്‍ ഒളിവിൽ താമസിക്കുന്നുണ്ടെന്നും വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം അവിടേക്ക് തിരിച്ചു. ഈ മാസം ആറിനാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിന് സമീപത്തെ ഹോട്ടലില്‍ മുറിയെടുക്കാനെത്തിയ മൂന്നംഗ സംഘം കൊണ്ടുവന്ന ബാഗില്‍നിന്ന് 16 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story