Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമന്ത്രി മൊയ്തീ​െൻറ...

മന്ത്രി മൊയ്തീ​െൻറ വീട്ടിലെ മോഷണശ്രമം: പ്രതി പിടിയിൽ

text_fields
bookmark_border
വടക്കാഞ്ചേരി: നിരവധി വീടുകളിൽ മോഷണം നടത്തുകയും വ്യവസായ മന്ത്രി എ.സി. മൊയ്തീ​െൻറ പനങ്ങാട്ടുകരയിെല വസതിയിൽ മോഷണത്തിന് ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. പനങ്ങാട്ടുകര പുളിയത്ത് വീട്ടിൽ സുരേഷ് ബാബുവാണ് (തമ്പി-42) പിടിയിലായത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ പനങ്ങാട്ടുകര കാർത്യായനി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ അനന്തകൃഷ്ണ​െൻറ വീട് കുത്തിപ്പൊളിക്കുന്നതിനിടെ അയൽക്കാർ ബഹളം വെച്ചപ്പോൾ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. വടക്കാഞ്ചേരി എസ്.ഐ കെ.സി. രതീഷി​െൻറ നേതൃത്വത്തിൽ പൊലീസെത്തി നടത്തിയ പരിശോധനയിൽ പ്രതി എത്തിയ ബൈക്ക് കണ്ടെത്തുകയും വിശദ അന്വേഷണത്തിൽ യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് നിരവധി മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. തെക്കുംകര കുളങ്ങര വളപ്പിൽ ശങ്കരനാരായണ​െൻറ വീട്ടിൽനിന്ന് 16,000 രൂപയും എ.ടി.എം കാർഡുകളും തെക്കുംകര മച്ചാട് കുറീസ് എന്ന സ്ഥാപനം കുത്തിത്തുറന്ന് 47,000 രൂപ, കരുമത്ര പെട്രോൾ പമ്പിന് സമീപത്തെ വൃന്ദാവനത്തിൽ വജീരയുടെ വീട്ടിൽനിന്ന് നാലുപവൻ സ്വർണം എന്നിവ കവർന്നതായി പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പുന്നംപറമ്പിലെ ബി.എ. ആളൂരി​െൻറ സഹോദരിയുടെ വീടി​െൻറ വാതിൽ കുത്തിപ്പൊളിച്ച് മോഷണശ്രമം നടത്തിയതും പൊലീസിനെ വെല്ലുവിളിച്ച് ചുവരെഴുതിയതും സുരേഷ് ബാബുവാണ്. അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായിരുന്ന പ്രതി കളരി അഭ്യാസിയാണ്. മുമ്പ് ഒരു കേസിലും ഉൾപ്പെടാത്ത ഇയാളെ ഒരു ഘട്ടത്തിലും പൊലീസ് സംശയിച്ചിരുന്നില്ല. ഒറ്റക്ക് സഞ്ചരിച്ച് മോഷണം നടത്തുകയായിരുന്നു രീതി. ഇയാൾ മോഷ്ടിച്ച് വിറ്റ അഞ്ചുപവൻ സ്വർണം തൃശൂരിലെ ജ്വല്ലറിയിൽനിന്ന് പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭര​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ വടക്കാഞ്ചേരി സി.ഐ പി.എസ്. സുരേഷ്, സബ് ഇൻസ്പെക്ടർ കെ.സി. രതീഷ്, ജൂനിയർ സബ് ഇൻസ്പെക്ടർ നിസാറുദ്ദീൻ, എ.എസ്.ഐമാരായ ആനന്ദൻ, രാജേന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ദുർഗ ദാസ്, സന്തോഷ്, ദേവസി, രാജേഷ്, ജയരാജൻ, സിവിൽ പൊലീസ് ഓഫിസർ സാജൻ എന്നിവരും ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story