Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത: കനാലുകൾ...

ദേശീയപാത: കനാലുകൾ പുനഃസ്​ഥാപിക്കാമെന്ന ഉറപ്പ്​ അതോറിറ്റി പാലിക്കണം ^ജില്ല വികസന സമിതി

text_fields
bookmark_border
ദേശീയപാത: കനാലുകൾ പുനഃസ്ഥാപിക്കാമെന്ന ഉറപ്പ് അതോറിറ്റി പാലിക്കണം -ജില്ല വികസന സമിതി തൃശൂർ: ദേശീയപാത ആറ് വരിയാക്കുന്നതി​െൻറ ഭാഗമായി മണ്ണിട്ട് മൂടിയ ജലസേചന വകുപ്പി​െൻറ പട്ടിക്കാട്, വഴുക്കമ്പാറ ബ്രാഞ്ച് കനാലുകൾ പുനഃസ്ഥാപിക്കാമെന്ന ഉറപ്പ് ദേശീയപാത അതോറിറ്റി ഉടൻ നടപ്പാക്കണമെന്ന് ജില്ല വികസന സമിതി യോഗം ആവശ്യപ്പെട്ടു. പീച്ചി ഡാമിൽനിന്നുളള കനാലുകൾ അടഞ്ഞതോടെ പാണഞ്ചേരി പഞ്ചായത്തിലെ 500 ഏക്കർ കൃഷി ഭൂമി കൃഷിയോഗ്യമല്ലാതായി. നവംബർ 10നകം കനാൽ പുനഃസ്ഥാപിക്കുമെന്ന് അതോറിറ്റി കലക്ടർക്ക് നൽകിയ ഉറപ്പ് പാലിക്കണം. ദേശീയ പാത മുല്ലക്കരയിൽ അടിപ്പാത നിർമിക്കുമെന്ന അതോറിറ്റിയുടെ വാഗ്ദാനവും നടപ്പാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കെ. രാജൻ എം.എൽ.എയാണ് ഇതുസംബന്ധിച്ച പ്രമേയങ്ങൾ അവതരിപ്പിച്ചത്. പീച്ചി-വാഴാനി കോറിഡോർ പൂർത്തിയാകുന്ന സാഹചര്യത്തിൽ പാലക്കാട്ടുനിന്നും തൃശൂർ മെഡിക്കൽ കോളജിലേക്കുള്ള ഏളുപ്പമാർഗം മുടിക്കോട് സ​െൻറർ വഴിയാകുമെന്നും എൻജിനീയറിങ് കോളജ്, പൊലീസ് അക്കാദമി, മിൽമ, ആകാശവാണി, കില, വിമല കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ദേശീയ പാതയിൽ നിന്നുള്ള പ്രവേശന കവാടമായി മുടിക്കോട് സ​െൻറർ മാറുന്ന പശ്ചാത്തലത്തിൽ അവിടെ അടിപ്പാത പണിയാൻ അതോറിറ്റി തയാറാവണമെന്നും കെ. രാജൻ എം.എൽ.എ ആവശ്യപ്പെട്ടു. ഗുരുവായൂർ-തിരുനാവായ റെയിൽപാതക്ക് ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ആവശ്യപ്പെട്ടു. ബജറ്റിൽ പ്രഖ്യാപിച്ച മതിലകം റവന്യൂ ടവറി​െൻറ നിർമാണം വേഗത്തിലാക്കണമെന്ന് ഇ.ടി. ടൈസൻ എം.എൽ.എ ആവശ്യപ്പെട്ടു. പദ്ധതി വിഹിതം ചെലവഴിക്കുന്നത് ഡിസംബറോടെ 70 ശതമാനം പൂർത്തിയാക്കേണ്ട സാഹചര്യത്തിൽ പ്രവൃത്തികൾ ദ്രുതഗതിയിലാക്കാൻ വകുപ്പ് മേധാവികൾ ഇടപെടണമെന്ന് കലക്ടർ ഡോ.എ. കൗശിഗൻ നിർദേശം നൽകി. അന്തർദേശീയ നിലവാര പട്ടികയിലുള്ള ജില്ലയിലെ 13 സ്കൂളുകളിലും മികവി​െൻറ കേന്ദ്രങ്ങളാവുന്ന 19 സ്കൂളുകളിലും സ്റ്റുഡൻറ്് പൊലീസ് കേഡറ്റ് സംവിധാനം നടപ്പാക്കാനുള്ള നടപടി എടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് യോഗം നിർദേശം നൽകി. പട്ടികജാതി വിഭാഗക്കാരുടെ ചികിത്സ ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താൻ ജില്ല പട്ടികജാതി വികസന ഓഫിസർക്ക് യോഗം നിർദേശം നൽകി. കോൾ മേഖലയിൽപെട്ട പുള്ള്, മനക്കൊടി പ്രദേശങ്ങളെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാൻ നടപടി വേണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ ആവശ്യപ്പെട്ടു. വെള്ളറക്കാട് വിവേകസാഗരം യു.പി സ്കൂളിൽ കൂടുതൽ തസ്തിക സൃഷ്ടിക്കാനും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ആദിവാസി കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കാനും നടപടിയെടുക്കാൻ കലക്ടർ ജില്ല പട്ടികജാതി വികസന ഓഫിസർക്ക് നിർദേശം നൽകി. കുട്ടികളുടെ പഠനം തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ എസ്.എസ്.എയുടെ ബ്രിഡ്ജ് സ്കൂൾ സംവിധാനം പ്രയോജനപ്പെടുത്തണം. അടുത്ത ജില്ല വികസന സമിതിക്കും മുമ്പ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകണമെന്നും കലക്ടർ നിർദേശിച്ചു. കലക്ടർ അധ്യക്ഷത വഹിച്ച യോഗത്തിൽ സി.എൻ. ജയദേവൻ എം.പി, യു.ആർ. പ്രദീപ് എം.എൽ, സബ് കലക്ടർ ഡോ. രേണുരാജ്, എ.ഡി.എം സി.വി. സജൻ, പ്ലാനിങ് ഓഫിസർ യു.ആർ. ഗീത എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story