Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനക്കൊമ്പ്​ ശിൽപങ്ങൾ: ...

ആനക്കൊമ്പ്​ ശിൽപങ്ങൾ: ജില്ല വികസന സമിതിയിൽ വിശദീകരണവുമായി ജലസേചന വകുപ്പ്​

text_fields
bookmark_border
തൃശൂർ: പീച്ചി ഡാമിനോട് ചേർന്ന് ജലസേചന വകുപ്പി​െൻറ നിയന്ത്രണത്തിലുള്ള പീച്ചി ഹൗസ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങൾ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്ത സംഭവത്തിൽ ജില്ല വികസന സമിതി യോഗത്തിൽ വിശദീകരണവുമായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ. ശനിയാഴ്ച കലക്ടറുടെ സാന്നിധ്യത്തിൽ എം.പിയും എം.എൽ.എമാരും പെങ്കടുത്ത യോഗത്തിലാണ് വകുപ്പ് പ്രതിനിധികൾ കാര്യങ്ങൾ വ്യക്തമാക്കിയത്. പീച്ചി ഹൗസി​െൻറ ആരംഭകാലം മുതൽ അലമാരകളിൽ കൈരളി ഹാൻഡിക്രാഫ്റ്റ് കരകൗശല വസ്തുക്കൾ പ്രദർശിപ്പിച്ചിരുന്നു. ഇതാണ് എറണാകുളം ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ ചില്ല് ഇളക്കി മാറ്റി കസ്റ്റഡിയിൽ എടുത്തത്. അലമാരകളിലെ വസ്തുക്കളുടെ നിർമിതി സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖകളോ പട്ടികയോ കൈരളി ഹാൻഡിക്രാഫ്റ്റ് പീച്ചി ഹൗസി​െൻറ ചുമതലയുള്ള അസി. എക്സിക്യൂട്ടിവ് എൻജിനീയർക്കോ അസി. എൻജിനീയർക്കോ കൈമാറിയിട്ടില്ല. അലമാരകളുടെ താക്കോലുകളും ലഭ്യമല്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കി മേലധാരികൾക്കും കൈരളി ഹാൻഡിക്രാഫ്റ്റിനും കത്ത് നൽകിയതായും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story