Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർഷിക സർവകലാശാല...

കാർഷിക സർവകലാശാല വി.സി: രാഷ്​ട്രീയ പരിഗണന ഒഴിവാക്കണം ^ടി.എൻ. പ്രതാപൻ

text_fields
bookmark_border
കാർഷിക സർവകലാശാല വി.സി: രാഷ്ട്രീയ പരിഗണന ഒഴിവാക്കണം -ടി.എൻ. പ്രതാപൻ തൃശൂർ: കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ തസ്തികയുടെ അധിക ചുമതല കീഴ്വഴക്കം പാലിച്ച് കൃഷി വകുപ്പ് സെക്രട്ടറിക്കോ കാർഷികോൽപാദന കമീഷണർക്കോ നൽകണമെന്ന് തൃശൂർ ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ചാൻസലറായ ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കാർഷിക സർവകലാശാലയിലെ ഇൻ-ചാർജ് ഒാഫിസർമാരിൽ ആർക്കെങ്കിലും വി.സിയുടെ ചുമതല നൽകാനുള്ള നീക്കത്തിൽനിന്ന് കൃഷിമന്ത്രി പിന്മാറണം. ഡീൻ, ഡയറക്ടർ തസ്തികകൾ രണ്ടുവർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുകയാണ്. ഇവയിൽ ഇപ്പോൾ ചുമതല വഹിക്കുന്ന പ്രഫസർമാരെ സീനിയോറിറ്റിയും മാനദണ്ഡവും മറികടന്നാണ് നിയമിച്ചത്. പാർട്ടി പ്രവർത്തനത്തിലെ മികവാണ് ചുമതല നൽകാൻ പരിഗണിച്ചത്. രാഷ്ട്രീയ കിടമത്സരത്തിലൂടെ താക്കോൽ സ്ഥാനങ്ങളിൽ എത്തിയവർക്കും ഭരണ-ഗവേഷണ രംഗങ്ങളിൽ മികവില്ലാത്തവർക്കും വി.സിയുെട ചുമതല നൽകരുത്. രജിസ്ട്രാർ, ഗവേഷണ വിഭാഗം ഡയറക്ടർ, കൃഷി ഫാക്കൽറ്റി ഡീൻ തുടങ്ങിയ തസ്തികകളിൽ അധിക ചുമതല വഹിക്കുന്നവർ വി.സിയുടെ ചുമതലകൂടി ലഭിക്കാനും സ്ഥിരനിയമനത്തിനും പരസ്പരം കലഹിക്കുന്നുവെന്നാണ് മനസ്സിലാകുന്നത്. വെറ്ററിനറി, മലയാളം സർവകലാശാലകളിൽ വി.സിയുടെ അധിക ചുമതല ഗവ. സെക്രട്ടറിമാർക്കാണ്. കാർഷിക സർവകലാശാലയിൽ ഇത്തരം നിയമനത്തി​െൻറ കീഴ്വഴക്കമുണ്ടെന്നും പ്രതാപൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story