Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡിെൻറ...

റോഡിെൻറ ശോച്യാവസ്ഥക്കെതിരെ തൈലം നൽകി പ്രതിഷേധം

text_fields
bookmark_border
ഇരിങ്ങാലക്കുട: റോഡി​െൻറ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് വാഹനയാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും കൊട്ടന്‍ ചുക്കാദി തൈലം വിതരണം ചെയ്ത് പ്രകടനവും ധർണയും. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന പടിയൂര്‍ മതിലകം റോഡ് സഞ്ചാര യോഗ്യമാക്കുക, സമഗ്ര കുടിവെള്ള പദ്ധതി ഉടന്‍ നടപ്പാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിലാണ് പ്രതിഷേധിച്ചത്. പ്രതിഷേധ സൂചകമായി പടിയൂര്‍ നിലം പതിയില്‍നിന്നാരംഭിച്ച പ്രകടനം വളവനങ്ങാടിയില്‍ സമാപിച്ചശേഷം സ​െൻററില്‍ സായാഹ്ന ധര്‍ണ നടന്നു. കര്‍ഷകമോര്‍ച മണ്ഡലം പ്രസിഡൻറ് സുരേഷ് പാട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡൻറ് ശ്രീജിത്ത് മണ്ണായില്‍ അധ്യക്ഷത വഹിച്ചു. കെ.സി. വേണു, സജി ഷൈജുകുമാര്‍, ബിനോയ് കോലാന്ത്ര, അജയന്‍ പൊന്നംപിള്ളി, സന്ദീപ് തെക്കേതലക്കല്‍, ഷാജിരാജ് കാക്കാതുരുത്തി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story