Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവികസനത്തി​െല...

വികസനത്തി​െല അസന്തുലിതാവസ്ഥ ഈ സര്‍ക്കാര്‍ ഇല്ലാതാക്കി ^മന്ത്രി സുധാകരൻ

text_fields
bookmark_border
വികസനത്തിെല അസന്തുലിതാവസ്ഥ ഈ സര്‍ക്കാര്‍ ഇല്ലാതാക്കി -മന്ത്രി സുധാകരൻ വെള്ളാങ്ങല്ലൂര്‍: വികസനത്തിലുണ്ടായ അസന്തുലിതാവസ്ഥ പിണറായി സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കേന്ദ്ര റോഡ്‌ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിക്കുന്ന വെള്ളാങ്ങല്ലൂര്‍- ചാലക്കുടി റോഡി​െൻറ നിർമാേണാദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മുന്‍കാലങ്ങളില്‍ വികസനം ഒരു ഭാഗത്ത്‌ മാത്രമായി തടങ്കലിലായിരുന്നു. ഈ സര്‍ക്കാര്‍ അതിന് മാറ്റം വരുത്തി. 17 മാസത്തിനുള്ളില്‍ കേന്ദ്ര റോഡ്‌ വികസന ഫണ്ടില്‍നിന്ന്‍ 40 റോഡുകള്‍ക്ക് 625 കോടി അനുവദിച്ചു. മൂന്ന് നിയമസഭ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 15 കിലോമീറ്ററുള്ള റോഡിനായി 15 കോടിയാണ് അനുവദിച്ചിരിക്കുന്നത്. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. (((ഇന്നസ​െൻറ് എം.പി, ബി.ഡി. ദേവസി എം.എല്‍.എ മുഖ്യാതിഥിയായി.))) ദേശീയപാത വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഐസക് വർഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത്‌ അംഗങ്ങളായ എന്‍.കെ. ഉദയപ്രകാശ്, കാതറിന്‍ പോള്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് ഷാജി നക്കര, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനില്‍കുമാര്‍, വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഷീന കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story