Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബണ്ടിടിച്ചിൽ,...

ബണ്ടിടിച്ചിൽ, കൃഷിനാശം, കൈയേറ്റം

text_fields
bookmark_border
വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ വെള്ളിക്കുളം വലിയതോടി​െൻറ വശങ്ങള്‍ കോണ്‍ക്രീറ്റ് ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യം ഉയരുന്നു. മഴക്കാലത്ത് തോട് കവിഞ്ഞൊഴുകി കൃഷിനാശം സംഭവിക്കാറുണ്ട്. ബണ്ടിടിച്ചിലും ൈകേയറ്റവും തടയുന്നതിന് തോടി​െൻറ വശങ്ങളില്‍ സംരക്ഷണഭിത്തികള്‍ നിര്‍മിക്കണമെന്നാണ് ആവശ്യം. മുപ്ലി പുഴ കഴിഞ്ഞാല്‍ കുറുമാലിപ്പുഴയിലേക്ക് ഏറ്റവുമധികം വെള്ളമെത്തുന്നത് വെള്ളിക്കുളം വലിയ തോട്ടിലൂടെയാണ്. മറ്റത്തൂര്‍ പഞ്ചായത്തി​െൻറ ജലസ്രോതസ്സും ഈ തോടാണ്. കോടശേരി പഞ്ചായത്തില്‍നിന്ന് ഉത്ഭവിച്ച് മറ്റത്തൂര്‍ പഞ്ചായത്തിലൂടെ 20 കിലോമീറ്ററിലേറെയൊഴുകി വാസുപുരത്തുവെച്ച് കുറുമാലിപ്പുഴയില്‍ ചേരുന്ന ഈ തോട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ് മേഖലയിലെ കൃഷിയും കുടിവെള്ളവിതരണവും നടക്കുന്നത്. തോട്ടിലെ പത്ത് തടയണകളില്‍ സംഭരിച്ചുനിര്‍ത്തുന്ന വെള്ളമാണ് വിവിധ പാടശേഖരങ്ങളില്‍ നെല്‍കൃഷി സാധ്യമാക്കുന്നത്. മറ്റത്തൂരി​െൻറ നേന്ത്രവാഴ പെരുമ നിലനിര്‍ത്തുന്നതിലും വെള്ളിക്കുളം വലിയ തോടി​െൻറ സാന്നിധ്യം നിര്‍ണായകമാണ്. മറ്റത്തൂരിലെ ഒട്ടുമിക്ക പാടശേഖരങ്ങളും ഈ തോടി​െൻറ കരയിലായതിനാല്‍ മഴക്കാലത്ത് തോട് കവിഞ്ഞൊഴുകി നെല്‍കൃഷിക്ക് നാശമുണ്ടാകാറുണ്ട്. വിരിപ്പ്, മുണ്ടകന്‍ വിളകള്‍ക്കാണ് നാശം നേരിടാറുള്ളത്. കോടാലി, കോപ്ലിപ്പാടം, കൊടുങ്ങ, വെള്ളിക്കുളങ്ങര, മോനൊടി, ചാഴിക്കാട്, ആലുക്കപ്പാടം, ഇത്തുപ്പാടം എന്നീ പാടശേഖരങ്ങളാണ് തോട് കരകവിഞ്ഞൊഴുകുന്നതു മൂലം വെള്ളത്തിനടിലാവാറുള്ളത്. ഈ പാടശേഖരങ്ങളോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ തോടി​െൻറ ഇരുവശവും കോണ്‍ക്രീറ്റ് ഭിത്തി ഉയര്‍ത്തിക്കെട്ടിയാല്‍ കൃഷി നാശം പൂര്‍ണമായും ഒഴിവാക്കാനാകുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് തോട്ടില്‍ ഉണ്ടാകുന്ന കുത്തൊഴുക്കില്‍ ബണ്ട് വ്യാപകമായി ഇടിയുന്നതു തടയാനും സംരക്ഷണ ഭിത്തിക്കു കഴിയും. തോടി​െൻറ വശങ്ങള്‍ ൈകയേറുന്നതും വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതിലൂടെ ഫലപ്രദമായി തടയാനാകും. വെള്ളിക്കുളം വലിയ തോടി​െൻറ വശങ്ങള്‍ കെട്ടിസംരക്ഷിക്കുന്നതിന് 27 കോടി ചെലവു വരുന്ന പദ്ധതി തയാറാക്കി നബാര്‍ഡിന് സമര്‍പ്പിച്ചിരുന്നെങ്കിലും അംഗീകാരം ലഭിച്ചില്ല. തോടി​െൻറ സംരക്ഷണത്തിന് വന്‍തുക ആവശ്യമായി വരുമെന്നിരിക്കെ ഘട്ടംഘട്ടമായി വശങ്ങളില്‍ കോണ്‍ക്രീറ്റ് ഭിത്തി നിർമിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story