Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാലാംവട്ടവും ദേവമാത...

നാലാംവട്ടവും ദേവമാത പബ്ലിക് സ്​കൂൾ

text_fields
bookmark_border
തൃശൂർ: അരങ്ങിൽ തകർത്താടിയ പ്രതിഭ സംഗമത്തിന് കൊടിയിറങ്ങിയപ്പോൾ കീരീടം നാലാം വട്ടവും പാട്ടുരായ്ക്കൽ ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിന്. മൂന്നു വർഷമായി തുടരുന്ന മേധാവിത്വം നിലനിർത്താൻ സ്കൂളിനായി. നാല് കാറ്റഗറികളിലുമായി 1034പോയൻറാണ് സമ്പാദ്യം. ആദ്യദിനം ആധിപത്യം പുലർത്തിയ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം. ശക്തമായ മത്സരത്തിനൊടുവിൽ 905 പോയൻറ് എസ്.എൻ നേടി. 761 പോയൻറ് നേടി ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ 736 പോയൻറോടെ തൃപ്രയാർ ലെമർ പബ്ലിക് സ്കൂൾ നാലാമതായി. ആതിഥേയരായ പാറമേക്കാവ് വിദ്യാമന്ദിർ 676 പോയൻറോടെ അഞ്ചാമതെത്തി. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും കലക്ടർ എ. കൗശിഗൻ നിർവഹിച്ചു. ജില്ല സി.ബി.എസ്.ഇ കലോത്സവ് ചെയർമാൻ ജി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ഗായകൻ അനൂപ് ശങ്കർ മുഖ്യാതിഥിയായി. തൃശൂർ സി.ബി.എസ്.ഇ മാനേജ്മ​െൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് അലി, കല്യാണി ബാലകൃഷ്ണ, ദിനേഷ് ബാബു, അബ്്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. സി.ബി.എസ്.ഇ സ്കൂൾ മാനേജ്മ​െൻറ് അസോസിയേഷനും തൃശൂർ സഹോദയ കോംപ്ലക്സും ചേർന്ന് നടത്തിയ മേളയിൽ ജില്ലയിലെ 78 സ്കൂളുകളിൽ നിന്ന് എഴായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story