Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅറബിക് വനിത അധ്യാപിക...

അറബിക് വനിത അധ്യാപിക ക്യാമ്പ്​ ആരംഭിച്ചു

text_fields
bookmark_border
ചാവക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ -(കെ.എ.ടി.എഫ്) സംസ്ഥാന വനിത ക്യാമ്പ് വനിത ലീഗ് സംസ്ഥാന പ്രസിഡൻറ് കെ.പി. മറിയുമ്മ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഇ.പി. ഖമറുദ്ധീൻ, അബൂദബി തൃശൂർ ജില്ല കെ.എം.സി.സി പ്രസിഡൻറ് കെ.കെ. ഹംസ കുട്ടി, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഹസീന താജുദ്ദീൻ, ടി.കെ. ഐഷ, വനിത വിങ് മുൻ സംസ്ഥാന ചെയർപേഴ്സൻ കെ. സഫിയ, ടി. ആമിന, ജമീല മധുരക്കുഴി, മുഹ്സിൻ പാടൂർ, എം.എ. സാദിഖ്, എം.കെ. സഫിയ, കെ.എച്ച്. ജുമൈല, എം.കെ. ഷബ്ന, എം.ടി. സൈനുൽ ആബ്്ദിൻ, സി.എച്ച്. ഹംസ എന്നിവർ സംസാരിച്ചു. 'വിചിന്തനം' സെഷനിൽ കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് എ. മുഹമ്മദ് ക്ലാസ് നടത്തി. പഠന യാത്രക്ക് എം.കെ. സലാഹുദ്ദീൻ, എം.കെ. ഷറഫുന്നിസ എന്നിവർ നേതൃത്വം നൽകി. 'തെളിച്ചം' സെഷനിൽ കെ.പി. സക്കീന ക്ലാസ് നിയന്ത്രിച്ചു. 'പാർലമ​െൻറ് ' സെഷൻ കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. അബ്്ദുൽ അസീസ് നിയന്ത്രിച്ചു. വനിത വിങ് സംസ്ഥാന ചെയർപേഴ്സൻ വി. മറിയുമ്മ സ്വാഗതവും വനിത വിങ് സംസ്ഥാന ട്രഷറർ കെ.കെ. റംലത്ത് നന്ദിയും പറഞ്ഞു. കെ.എ.ടി.എഫ് ജില്ല കൺവെൻഷനോടെ ക്യാമ്പ് ഇന്ന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story