Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമീനി​െൻറ ഭാരത്താൽ...

മീനി​െൻറ ഭാരത്താൽ ആഴക്കടലിൽ താഴ്​ന്ന ബോട്ട് കരക്കെത്തിച്ചു

text_fields
bookmark_border
ചാവക്കാട്: മീൻ കയറ്റിയ ഭാരത്താൽ കടലിൽ താഴ്ന്ന് കാണാതായ ബോട്ട് കണ്ടെത്തി. ബേപ്പൂർ ഖലാസികളുടെ സഹായത്താൽ കരക്കെത്തിച്ചു. കരക്കെത്തിച്ച ബോട്ട് പരിശോധിച്ചപ്പോൾ എൻജിൻ നഷ്ടപ്പെട്ട വെറും മരപ്പലകകൾ മാത്രമായി. ഇതോടെ ഏഴ് ലക്ഷം രൂപ വരുന്ന ബോട്ടും വലയും തിരിച്ചു കിട്ടാൻ ബോട്ടുടമ ചെലവാക്കിയ 50,000 വെറുതെയായി. കടപ്പുറം മുനക്കക്കടവ് ഹാർബറിൽ നിന്ന് മീൻ പിടിക്കാൻ പോയ പുതിയങ്ങാടി ബി.ടി. സ്വാലിഹ് തങ്ങളുടെ സഫാ മർവാ ബോട്ടാണ് കഴിഞ്ഞ ഞായറാഴ്ച മുങ്ങിത്താഴ്ന്നത്. രാവിലെ 11.30 ഓടെ തൊട്ടാപ്പ് ലൈറ്റ് ഹൗസിനു പടിഞ്ഞാറ് അഞ്ച് നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിലാണ് അപകടമുണ്ടായത്. നിറയെ മീൻ കയറ്റിയതി​െൻറ ഭാരക്കൂടുതലാണ് ബോട്ട് മുങ്ങാൻ കാരണമെന്ന് പറയുന്നു. ബോട്ട് പൂർണമായും ആഴത്തിലേക്ക് താഴ്ന്നുപോയിരുന്നു. രക്ഷപ്പെടാനായി കടലിൽ ചാടിയ തൊഴിലാളികളെ മീൻ പിടിക്കാൻ പോയ മറ്റു വള്ളക്കാരാണ് രക്ഷപ്പെടുത്തിയത്. ഉടമ കോഴിക്കോട് ബേപ്പൂരിലെ ഖലാസികളെ സമീപിച്ചതിനെ തുടർന്ന് അഞ്ചങ്ങാടി പി.സി. കോയമോ​െൻറ പി.സി.കെ, തിരുവത്ര പുത്തൻ കടപ്പുറം സ്വദേശി വാസുവി​െൻറ ആണ്ടവൻ എന്നീ ബോട്ടുകളിൽ ഖലാസികൾ ശനിയാഴ്ച രാവിലെയാണ് ആഴക്കടലിലേക്ക് പുറപ്പെട്ടത്. ബോട്ട് കാണാതായ സ്ഥലത്ത് മുങ്ങൽ വിദഗ്ധർ മുങ്ങിത്തപ്പി ഏറേ നേരത്തെ ശ്രമങ്ങൾക്ക് ശേഷമാണ് ബോട്ട് കണ്ടെത്തിയത്. പിന്നീട് രണ്ട് ബോട്ടുകളിലായി കെട്ടിവലിച്ച് ഖലാസികൾ വൈകീട്ട് ആറോടെ മുനക്കക്കടവ് ഹാർബറിലെത്തിച്ചു. ഹാർബറിൽ നിന്ന് കരയിലേക്ക് കയറ്റാൻ ക്രെയിനും കൊണ്ടുവന്നിരുന്നു. മുകളിലേക്ക് ഉയർത്താനായി പരിശോധിച്ചപ്പോഴാണ് കടലി​െൻറ ആഴത്തിലെവിടെയോ ബോട്ടി​െൻറ എൻജിൻ നഷ്ടപ്പെട്ടെന്ന് മനസ്സിലായത്. ബോട്ട് കരക്കെത്തിച്ചാൽ അതി​െൻറ എൻജിനെങ്കിലും ഉപകാരപ്പെടുമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ബോട്ട് തിരഞ്ഞ് പിടിക്കാൻ ഉടമ സാലിഹ് തങ്ങൾ ശ്രമം നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story