Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഞാൻ പറഞ്ഞത്​ താങ്കൾ...

'ഞാൻ പറഞ്ഞത്​ താങ്കൾ നിഷേധിച്ചിട്ടില്ല'; വിദ്യാഭ്യാസ മന്ത്രിയോട്​ അനിൽ അക്കര എം.എൽ.എ

text_fields
bookmark_border
തൃശൂർ: വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന് മുമ്പ് ആർ.എസ്.എസ്-എ.ബി.വി.പി ബന്ധം ഉണ്ടായിരുന്നുവെന്ന ആരോപണം കോൺഗ്രസ് എം.എൽ.എ അനിൽ അക്കര ആവർത്തിച്ചു. അനിലി​െൻറ ആരോപണം വാർത്താക്കുറിപ്പിലൂടെ നിഷേധിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത മന്ത്രിയെ ഫേസ് ബുക്കിലൂടെ എം.എൽ.എ വീണ്ടും ചിലത് ഒാർമിപ്പിച്ചു. 'ഞാൻ ഫേസ് ബുക്കിൽ ഇട്ട കുറിപ്പ് നിഷേധിച്ച് ഇറക്കിയ പത്രക്കുറിപ്പിൽ ഞാൻ പറഞ്ഞത് ശരിയാണെന്ന് താങ്കൾ സമ്മതിക്കുകയാണ്' -അനിൽ അക്കര ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. 'ഞാൻ പറഞ്ഞത് രവീന്ദ്രൻ മാഷ് എ.ബി.വി.പിയുടെ സ്ഥാനാർഥിയായി നോമിനേഷൻ നൽകിയെന്നാണ്. താങ്കൾ അത് നിഷേധിക്കുന്നില്ല. ഞാൻ പറഞ്ഞത് താങ്കൾ കുട്ടിക്കാലത്ത് ചേരാനല്ലൂർ ആർ.എസ്.എസ് ശാഖയിൽ പോയിരുന്നുവെന്നാണ്. താങ്കൾ അതും നിഷേധിക്കുന്നില്ല. പിന്നെ, എ​െൻറ അഭിപ്രായത്തോട് പ്രതിഷേധം രേഖപ്പെടുത്താം. അത് ഞാൻ സ്വാഗതം ചെയ്യുന്നു. പിന്നെ എന്താണ് യഥാർഥ വസ്തുത? മാഷ് തന്നെ പറയൂ. ഇതൊന്നും ഇല്ല എന്ന് പറഞ്ഞ് വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണെങ്കിൽ നമുക്ക് നോക്കാം. ഞാനും ആ കോളജിൽ പഠിച്ചതാണല്ലോ' - എം.എൽ.എ കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. സംസ്ഥാനത്തെ സ്കൂളുകളിൽ ദീൻദയാൽ ജന്മശതാബ്ദി ആഘോഷ പരിപാടി സംഘടിപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പി​െൻറ സർക്കുലറിൽ പിടിച്ചാണ് എം.എൽ.എ മന്ത്രിയുടെ ആർ.എസ്.എസ് ബന്ധം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടത്. കുട്ടിക്കാലത്ത് സി. രവീന്ദ്രനാഥ് ചേരാനല്ലൂർ ആർ.എസ്.എസ് ശാഖയിൽ പോയിരുന്നുെവന്നും തൃശൂർ സ​െൻറ് തോമസ് കോളജിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുേമ്പാൾ എ.ബി.വി.പി പാനലിൽ ചെയർമാൻ സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയിരുന്നു എന്നുമാണ് അനിൽ ആരോപിച്ചത്. രണ്ടു വരി പ്രസ്താവനയിൽ മന്ത്രി ഇക്കാര്യം നിഷേധിക്കുകയും ആരോപണത്തിൽ പ്രതിഷേധിക്കുകയും ചെയ്തു. വീണ്ടുമൊരു വിശദീകരണത്തിന് മന്ത്രിയെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് അനിലി​െൻറ നീക്കം.
Show Full Article
TAGS:LOCAL NEWS 
Next Story