Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസ്​ സ്​റ്റാൻഡിനുള്ളിൽ ...

ബസ്​ സ്​റ്റാൻഡിനുള്ളിൽ ഫാൻസി വെടിക്കെട്ട്​ നടത്തിയവർ പിടിയിൽ

text_fields
bookmark_border
കുന്നംകുളം: അടുപ്പൂട്ടി സ​െൻറ് ജോർജ് ഒാർത്തഡോക്സ് പള്ളി പെരുന്നാളിനോടനുബന്ധിച്ച് ബസ് സ്റ്റാൻഡിനുള്ളിൽ അനുമതിയില്ലാതെ ലക്ഷങ്ങൾ മുടക്കി ഫാൻസി വെടിക്കെട്ട് നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 10ന് ശേഷമായിരുന്നു സംഭവം. കുന്നംകുളത്തെ പ്രമുഖ ഹോട്ടൽ ഉടമയെയും പടക്കനിർമാണശാല ഉടമസ്ഥനെയുമാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് അനുമതിയില്ലാതെയാണ് വെടിക്കെട്ട് നടത്തിയത്. സ്റ്റാൻഡിൽ നിന്ന് ബസുകൾ പോയ ശേഷം മിനി ലോറിയിൽ കൊണ്ടുവന്ന വെടിക്കോപ്പുകൾ നിരത്തിയിട്ട് തീ കൊളുത്തി. കുറച്ചുസമയം വെടിക്കെട്ട് തുടർന്നതോടെ എസ്.െഎ യു.കെ. ഷാജഹാനും സംഘവും സ്ഥലത്തെത്തി. പന്തല്ലൂർ എച്ച്.എം.സിയുടേയും ട്രേഡ് യൂനിയൻ കമ്മിറ്റികളുടേയും നേതൃത്വത്തിലാണ് വെടിക്കെട്ട് നടത്തിയത്. പുക വ്യാപിച്ചതോടെ സംസ്ഥാന പാതയിൽ ഗതാഗതം കുറേനേരം സ്തംഭിച്ചു. എസ്.െഎയുമായി സംഘാടകരിൽ ചിലർ വാക്കുതർക്കമുണ്ടായതോടെ വ്യാപാര സംഘടനയിലെ ഭാരവാഹിയായ ഹോട്ടൽ ഉടമയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ സ്റ്റേഷനിൽ എത്തിച്ച് അൽപ സമയത്തിനുള്ളിൽ കുന്നംകുളം ഡിവൈ.എസ്.പി ഇടപെട്ട് പറഞ്ഞുവിട്ടു. ഫാൻസി പടക്കം കുറച്ചുപൊട്ടിക്കുന്നുണ്ടെന്ന് കുന്നംകുളത്തെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനോട് സംഘാടകർ പറഞ്ഞിരുന്നുവേത്ര. എന്നാൽ, ലക്ഷങ്ങൾ മുടക്കിയാണ് ഇത്തരത്തിൽ വെടിക്കെട്ട് നടത്തിയതെന്ന് അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ലക്ഷം രൂപയിലധികം ചെലവഴിച്ചാണ് വെടിക്കെട്ട് നടത്തിയതെന്നാണ് അറിയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story