Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷൻ വൈദ്യുതി...

കോർപറേഷൻ വൈദ്യുതി വിഭാഗം സ്​മാർട്ട്​ മീറ്റർ സ​മ്പ്രദായത്തിലേക്ക്​

text_fields
bookmark_border
തൃശൂർ: കോർപറേഷൻ വൈദ്യുതി വിഭാഗം സ്മാർട്ടാകുന്നു. ബിൽ കലക്ഷൻ കാര്യക്ഷമമാക്കുന്നതിന് 1.5 കോടി െചലവിട്ട് സ്മാർട്ട് മീറ്റർ വാങ്ങാൻ ധാരണ. ബിൽ അടക്കാൻ ഓൺലൈനും സി.ഡി.എം മെഷീനും സജ്ജമാക്കിയതോടൊപ്പം സ്മാർട്ട് മീറ്റർ സംവിധാനത്തിലേക്ക് മാറിത്തുടങ്ങി. മീറ്റർ റീഡിങ് ഘട്ടംഘട്ടമായി സ്മാർട്ട് മീറ്ററിലേക്ക് മാറ്റണമെന്ന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷ​െൻറ നിർദേശംകൂടി എത്തിയ സാഹചര്യത്തിലാണ് കോർപറേഷൻ വൈദ്യുതി വിഭാഗവും ഇത് നടപ്പാക്കുന്നത്. ഇലക്ട്രോണിക് ബിൽ സംവിധാനത്തിലെ മൂന്നാംതലമുറ ഇലക്ട്രോണിക്സ് മീറ്റർ എന്നറിയപ്പെടുന്നതാണ് സ്മാർട്ട് മീറ്റർ സിസ്റ്റം. എല്ലാ വിഭാഗം കണക്ഷനിൽനിന്നുമായി 12 കോടിയോളമാണ് നിലവിൽ കോർപറേഷന് വൈദ്യുതിയിനത്തിൽ വരുമാനമുള്ളത്. അതിൽ 10 കി. വാട്ടിനും മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ആയിരത്തോളം ഉപഭോക്താക്കളിൽനിന്ന് മാത്രം രണ്ടര കോടിയോളം രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. സബ് എൻജിനീയർമാരാണ് ഇപ്പോൾ മീറ്റർ റീഡിങ് എടുക്കാൻ ഇറങ്ങുന്നത്. ഇത് മറ്റ് പ്രവർത്തനങ്ങൾ താളംതെറ്റാൻ ഇടയാക്കുന്നുണ്ട്. സ്മാർട്ട് മീറ്റർ സംവിധാനം നടപ്പാക്കുേമ്പാൾ കാര്യക്ഷമതയും ബിൽ കലക്ഷനിൽ കൃത്യതയും ഉണ്ടാകുമെന്നും കേന്ദ്രീകൃത നിരീക്ഷണം സാധ്യമാകുമെന്നും വൈദ്യുതി വിഭാഗം വിശദീകരിക്കുന്നു. മീറ്ററൊന്നിന് 15,000 രൂപ െചലവ് വരും. വിവിധ കമ്പനികളിൽനിന്നും ക്വേട്ടഷൻ ലഭിച്ചിട്ടുണ്ട്. 1000 മീറ്റർ വാങ്ങാനുള്ള നിർദേശമാണ് വൈദ്യുതി വിഭാഗം കോർപറേഷനെ അറിയിച്ചിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story