Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുജറാത്ത്​: ജെ.ഡി.യു...

ഗുജറാത്ത്​: ജെ.ഡി.യു നിതീഷ്​ വിഭാഗം അഞ്ചു​ സീറ്റിൽ മത്സരിക്കും

text_fields
bookmark_border
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ നാലോ അഞ്ചോ സീറ്റിൽ മത്സരിക്കുമെന്ന് ജനതാദൾ നിതീഷ് കുമാർ വിഭാഗം. ഇതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് തങ്ങളുടെ ചിഹ്നത്തിനുമേൽ ശരദ് യാദവ് ഉന്നയിക്കുന്ന അവകാശവാദം തള്ളണമെന്ന് ആവശ്യപ്പെടുമെന്നും പാർട്ടിയുടെ മുഖ്യ വക്താവ് കെ.സി. ത്യാഗി അറിയിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.െജ.പിയുമായി ചർച്ചകളൊന്നും നടത്തിയിട്ടില്ല. പാർട്ടിക്ക് ഗുജറാത്തിൽ പരമ്പരാഗതമായി സ്വാധീനമുണ്ട്. എന്നാൽ, ബി.ജെ.പിയുമായി സഖ്യചർച്ച നടത്താൻ ഇപ്പോൾ ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ജെ.ഡി.യുവിന് ഗുജറാത്തിൽ ഒരു സീറ്റാണുള്ളത്. എന്നാൽ, ഇവിടെ വിജയിച്ച ഛോട്ടുഭായ് വാസവ ശരദ് യാദവ് പക്ഷത്താണ്.
Show Full Article
TAGS:LOCAL NEWS 
Next Story