Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയൽക്കാര​െൻറ തലയിൽ...

അയൽക്കാര​െൻറ തലയിൽ തൂമ്പ കൊണ്ടടിച്ചു

text_fields
bookmark_border
പഴയന്നൂർ: തൊടിയിലേക്കു വെള്ളം തിരിച്ചുവിട്ടതിന് അയൽക്കാരെന തൂമ്പ കൊണ്ടടിച്ചു. വെന്നൂർ രാമൻചെട്ടി കീഴ്പാലക്കാട്ട് രാജുവിനാണ് (60) അടിയേറ്റത്. തലക്ക് അടിയേറ്റ് മാരക പരിക്കേറ്റ ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം വെന്നൂർ പോത്താനിക്കാട്ടിൽ വിജയനെ (61) കാണാതായി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വിജയ​െൻറ തൊടിയിൽ നിന്നും ഒഴുകിവരുന്ന വെള്ളം സമീപത്തെ ചെറിയ തോട്ടിലേക്ക് രാജുവി​െൻറ തൊടിയിലൂടെയേ ഒഴുക്കാനാകൂ. രാജു അതനുവദിച്ചിരുന്നില്ല. വിജയ​െൻറ കിണർ കഴിഞ്ഞ ദിവസങ്ങളിൽ കലങ്ങിയിരുന്നു. പുതുതായി പണിത റോഡിലെ ചെളിവെള്ളം രാജു വിജയ​െൻറ തൊടിയിലെ കിണറിനോട് ചേർന്നുള്ള ചാലിലേക്കു തിരിച്ച് വിട്ടതാണ് വിജയനെ പ്രകോപിപ്പിച്ചത്. പഴയന്നൂർ പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story