Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ​െൻറ നാട്ടിൽ;...

'എ​െൻറ നാട്ടിൽ; നാട്ടാരുടെ മുന്നിൽ ഞാനൊരു ജോലിക്കാരിയാവുന്നു'

text_fields
bookmark_border
തൃശൂർ: 'എ​െൻറ നാട്ടിൽ, നാട്ടുകാരുടെ മുന്നിൽ ഞാനൊരു സർക്കാർ ജോലിക്കാരിയായി. ഇതൊരു സന്ദേശമാണ്. എല്ലാവരും എല്ലായിടത്തും തുല്യരാണെന്ന ഉണർത്തുപാട്ടാണ്...' പറയുന്നത് സാമൂഹിക പ്രവർത്തകയും പ്രഭാഷകയും മലയാളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ കവയിത്രിയുമായ വിജയരാജ മല്ലിക. രണ്ടിടത്തുനിന്നാണ് ജോലിക്കുള്ള അറിയിപ്പ് എത്തിയത്. ട്രാൻസ്ജെൻഡറാണെന്ന് അറിഞ്ഞ് രണ്ടു വർഷം ജോലിചെയ്ത സ്ഥാപനം പുറത്താക്കിയപ്പോഴും സംതൃപ്തി തോന്നാത്തതിനെ തുടർന്ന് കൊച്ചി മെട്രോയിലെ ജോലി ഉപേക്ഷിച്ചപ്പോഴും ഭാവിയെക്കുറിച്ച് ആശങ്ക തോന്നിയില്ലെന്ന് വിജയരാജ മല്ലിക പറഞ്ഞു. ഇപ്പോൾ കിട്ടിയ ജോലിയിൽ ഒന്ന് സ്വന്തം ജില്ലയിലാണ്. തൃശൂർ ജില്ല ലീഗൽ സർവിസസ് അതോറിറ്റിയിലാണ് നിയമനം ലഭിച്ചത്. മല്ലികയോടൊപ്പം രണ്ട് ട്രാൻസ്ജെൻഡർമാർക്കുകൂടി അവിടെ നിയമനം കിട്ടിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് പരിശീലനം കൊടുക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മ​െൻറ് ഇൻ ഗവൺമ​െൻറിൽ (ഐ.എം.ജി) െഗസ്റ്റ് ഫാക്കൽറ്റിയായാണ് മറ്റൊരു നിയമനം. എം.എസ്.ഡബ്ല്യൂ ഉൾപ്പടെ യോഗ്യതകൾ തുണയായി. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ താൽപര്യമുള്ളിടത്ത് നിയമനം നൽകാമെന്ന് ഉറപ്പു കിട്ടി. പോയിവരാൻ എളുപ്പമുള്ളതിനാൽ എറണാകുളം തെരഞ്ഞെടുത്തു. ലീഗൽ സർവിസസ് അതോറിറ്റിയിലെ പ്രവർത്തനം മാസത്തിൽ നാലോ അഞ്ചോ തവണ മാത്രമേ കാണൂ. രണ്ടു ജോലി ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാൻ തടസ്സമില്ല. ട്രാൻസ്ജെൻഡർമാർ എന്നു കേട്ടാൽ സമൂഹം തെറ്റിധരിക്കുന്ന അവസ്ഥ മാറണം. തൊഴിൽ കണ്ടെത്തി ജീവിക്കാൻ കഴിയുമെന്ന വിശ്വാസം നേടിയെടുക്കുകയാണ് വേണ്ടത്. ഏറ്റക്കുറച്ചിൽ ഇല്ലാതെ സമൂഹത്തി​െൻറ മുൻനിരയിൽ ജീവിക്കാൻ ത​െൻറ അനുഭവം പാഠമാണ്. പെൺമനസ്സുമായി 31 വർഷം മനു ജെ. കൃഷ്ണൻ എന്ന പേരിലാണ് ജീവിച്ചത്. ഡിഗ്രി രണ്ടാം റാങ്കോടെ പാസായി. തുടർന്ന് എം.എസ്.ഡബ്ല്യൂ നേടി. ജീവിക്കാനായി കലൂർ പള്ളിക്കുമുന്നിൽ ചീര വിൽക്കാനും ഷൂ പോളിഷ് ചെയ്യാനും പോകേണ്ടിവന്നു. രണ്ടു വർഷം സ്പോക്കൺ ഇംഗ്ലീഷ് അധ്യാപകനായി ജോലിചെയ്ത സ്ഥാപനത്തിൽനിന്ന് പുറത്തുപോകേണ്ടി വന്നു. എല്ലാ തിരിച്ചറിവോടും കൂടി മനു ജെ. കൃഷ്ണ വിജയരാജ മല്ലികയായിട്ട് ഒന്നര വർഷമായി. ട്രാൻസ്ജെൻഡറുകളുടെ ഉന്നമനത്തിനായി സഹജ് ഇൻറർനാഷനൽ എന്ന സ്ഥാപനം തുടങ്ങി. 'ദൈവത്തി​െൻറ മകൾ' എന്ന 50 കവിതകൾ അടങ്ങിയ സമാഹാരം ഉടൻ പുറത്തിറക്കും.
Show Full Article
TAGS:LOCAL NEWS 
Next Story