Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎസ്​.ബി.​െഎ പ്രവാസി...

എസ്​.ബി.​െഎ പ്രവാസി ശാഖയിൽനിന്ന്​ മറ്റ്​ അക്കൗണ്ടുകാരെ 'കുടിയൊഴിപ്പിക്കുന്നു'

text_fields
bookmark_border
തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുെട പ്രവാസി സേവന ശാഖയിൽനിന്ന് മറ്റ് അക്കൗണ്ടുകൾ ഉള്ളവരെ ഒഴിവാക്കുന്നു. പ്രവാസികളല്ലാത്ത സേവിങ്സ്, കറൻറ് അക്കൗണ്ട് ഉടമകളോട് സാധാരണ ശാഖകളിലേക്ക് അക്കൗണ്ട് മാറ്റാനാണ് ആവശ്യപ്പെടുന്നത്. തുടക്കത്തിൽ വാക്കാൽ അഭ്യർഥനയാണ്. ക്രമേണ അക്കൗണ്ട് മാറ്റണമെന്ന നിർദേശം വരുമെന്നാണ് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. പ്രവാസികളല്ലാത്തവർക്ക് പ്രവാസിശാഖയിൽ അക്കൗണ്ട് തുറക്കാൻ അവസരം നൽകുന്നത് തെറ്റാണെന്ന മാനദണ്ഡം കർശനമായി പാലിക്കാനാണ് നീക്കം. എസ്.ബി.ടി ഉണ്ടായിരുന്നപ്പോൾ പ്രധാന പട്ടണങ്ങളിൽ എൻ.ആർ.െഎ ശാഖ തുറന്നിരുന്നു. പ്രവാസികൾക്കു പുറമെ പ്രദേശത്തെ പ്രധാന സ്ഥാപനങ്ങളെയും പ്രമുഖ വ്യക്തികളെയും സമീപിച്ച് ബിസിനസ് നേടിയിരുന്നു. അധികം ജീവനക്കാരില്ലാതെ പുതുതലമുറ ബാങ്കുകൾക്ക് സമാനമായ സംവിധാനമാണ് ഇത്തരം ശാഖകൾ തുറന്നത്. കാര്യമായ തിരക്കില്ലാതെ ഇടപാട് നടത്താമെന്ന സൗകര്യം ഇവിടെ ഉണ്ടായിരുന്നു. എൻ.ആർ.െഎ ശാഖ ആയതിനാൽ ഇടപാടുകാർ അങ്ങോട്ടു ചെന്ന് അക്കൗണ്ട് തുടങ്ങുന്നത് വിരളമായിരുന്നു. ഭൂരിഭാഗം സേവിങ്സ്, കറൻറ് അക്കൗണ്ടും ബാങ്ക് ഉദ്യോഗസ്ഥർ അങ്ങോട്ടുചെന്ന് നേടിയതാണ്. എസ്.ബി.ടി, എസ്.ബി.െഎയിൽ ലയിച്ചതോടെ പേര് 'പ്രവാസി സേവന' ശാഖ എന്നായി. എസ്.ബി.ടിയിലെ ജീവനക്കാരെ മാറ്റി നിയമിച്ചപ്പോൾ പ്രവാസിശാഖയിൽ ആൾബലം കുറയുന്ന സ്ഥിതിയുമുണ്ടായി. അതിനു പിന്നാലെയാണ് കറൻറ്, സേവിങ്സ് അക്കൗണ്ടുകൾ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും പ്രവാസികളുടേതല്ലാത്ത അക്കൗണ്ട് മാറ്റാൻ നിർദേശിക്കണമെന്നും ഉന്നതങ്ങളിൽനിന്ന് നിർദേശം എത്തിയത്. താമസിയാതെ ഇത് രേഖാമൂലം വരുമെന്നാണ് സൂചന. മാനദണ്ഡം അനുസരിച്ച് പ്രവാസി ശാഖയിൽ മറ്റ് അക്കൗണ്ടുകൾ പാടില്ലെന്നും അതിന് സൗകര്യമൊരുക്കിയവർ വിശദീകരണം നൽകേണ്ടി വരുമെന്നുപോലും പറയപ്പെടുന്നു. അതിനിടെ, ലയനത്തി​െൻറ പശ്ചാത്തലത്തിൽ ശാഖകൾ പൂട്ടുന്നതി​െൻറ വേഗം കൂടി. എസ്.ബി.ടിയും എസ്.ബി.െഎയും ശാഖകൾ പ്രവർത്തിപ്പിച്ചിരുന്ന സ്ഥലങ്ങിൽ ഒരു ശാഖ നിർത്തലാക്കിവരുകയാണ്. കണ്ണൂർ സർവകലാശാല കാമ്പസിലുള്ള എസ്.ബി.െഎ ശാഖപോലും നിർത്തലാക്കി. സർവകലാശാല കാമ്പസുകളോടു ചേർന്ന് ശാഖ പ്രവർത്തിപ്പിച്ച് എസ്.ബി.െഎ ബാങ്കിങ് സഹായം സമീപത്ത് എത്തിച്ചിരുന്നു. ഇൗ സൗകര്യം അതിവേഗം ഇല്ലാതാവുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story