Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹോട്ടലിൽനിന്നു 16...

ഹോട്ടലിൽനിന്നു 16 ലക്ഷത്തിെൻറ കള്ളനോട്ട്; മലയാളി അറസ്​റ്റിൽ

text_fields
bookmark_border
തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് ഹോട്ടലിൽ 16 ലക്ഷത്തി​െൻറ കള്ളനോട്ട് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. മതിലകം പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി വാഴൂർ വീട്ടിൽ അശോകൻ (53) ആണ് അറസ്റ്റിലായത്. രണ്ട് വിദേശികളോടൊപ്പം ഇക്കഴിഞ്ഞ ആറിനാണ് ഇയാൾ മുറിയെടുക്കാൻ ഹോട്ടലിലെത്തിയത്. തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഇവർ ഒാരോരുത്തരായി കടന്നു. ബാഗ് ഹോട്ടൽ റിസപ്ഷനിൽ ഉപേക്ഷിച്ചു. ഹോട്ടൽ അധികൃതർ അറിയിച്ചതു പ്രകാരം എത്തിയ പൊലീസ് ബാഗ് പരിശോധിച്ചപ്പോൾ അതിൽനിന്ന് 2000, 500 രൂപയുെട നോട്ടുകളും നോട്ട് നിർമിക്കാനുള്ള മഷിയും പേപ്പറും കണ്ടുകിട്ടി. അന്നുതന്നെയാണ് ചാവക്കാട്, ആറ്റൂർ എന്നിവിടങ്ങളിൽനിന്ന് കള്ളനോട്ട് പിടിച്ചെടുത്തത്. ഇതോടെ, കള്ളനോട്ടി​െൻറ ശൃംഖല വലുതാണെന്ന് പൊലീസിന് ബോധ്യമായി. സംഘത്തിൽ വിദേശികളുണ്ടെന്നും വ്യക്തമായി. തൃശൂരിൽ ഹോട്ടൽമുറി ലഭിക്കാത്തതിനാൽ സംഘം ജില്ല വിട്ടിട്ടില്ലെന്ന് മനസ്സിലാക്കി അന്വേഷണം ശക്തിപ്പെടുത്തി. ഇതിലാണ് അശോകൻ കുടുങ്ങിയത്. അസി. കമീഷണർ പി. വാഹിദി​െൻറ നേതൃത്വത്തിൽ ടൗൺ ഈസ്റ്റ് സി.ഐ കെ.സി. സേതു, എസ്.ഐ. ജിജോ, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ വി.കെ. അൻസാർ, എ.എസ്.ഐമാരായ പി.എം. റാഫി, എൻ.ജി. സുവൃതകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസറായ കെ. ഗോപാലകൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ്, ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിദേശികൾക്കായുള്ള അന്വേഷണം തുടരുകയാണെന്ന് സിറ്റി പൊലീസ് കമീഷണർ രാഹുൽ ആർ. നായർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story