Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറേഷന്‍...

റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് ആദ്യം വീട് ^ മന്ത്രി കെ.ടി.ജലീല്‍

text_fields
bookmark_border
റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് ആദ്യം വീട് - മന്ത്രി കെ.ടി.ജലീല്‍ തൃശൂർ: റേഷന്‍ കാര്‍ഡുണ്ടായിട്ടും വീടില്ലാത്ത 5.90 ലക്ഷം കുടുംബങ്ങളിൽ 56,000 കുടുംബങ്ങള്‍ക്ക് മാര്‍ച്ച് 31 നകം പുതിയവീട്ടില്‍ ഗൃഹപ്രവേശം ഒരുക്കുമെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. അടുത്ത വര്‍ഷം ഒരുലക്ഷം കുടുംബങ്ങള്‍ക്ക് വീട് പണിത് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. തൃശൂർ ജില്ലയിലെ ജില്ല പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി അവലോകനം ചെയ്യുകയായിരുന്നു മന്ത്രി‍. 2018ഓടെ കേരളത്തെ അഗതിരഹിത സംസ്ഥാനമാക്കാനുള്ള സർവേ തുടങ്ങിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ ലക്ഷ്യത്തിനനുസരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഗ്രാമപഞ്ചായത്തുതലത്തില്‍ ആവശ്യമില്ലാത്തതും വലിയ മുതല്‍ മുടക്കുവരുന്നതുമായ പദ്ധതികള്‍ ബ്ലോക്കുതലത്തില്‍ നടപ്പാക്കണം. പ്ലാസ്റ്റിക് മാലിന്യ ഷ്രെഡിങ് യൂനിറ്റ്, ഗ്യാസ് ക്രിമറ്റോറിയം, ജൈവമാലിന്യ സംസ്‌കരണ യൂനിറ്റ് എന്നിവ ബ്ലോക്കുതലത്തില്‍ നിര്‍മിച്ചാല്‍ മതി. സ്വകാര്യ സംരംഭകരെ കണ്ടെത്തി പദ്ധതി നടപ്പാക്കാം. മുടക്കമില്ലാതെ പ്രവര്‍ത്തിക്കാനുള്ള സംവിധാനത്തി​െൻറ അഭാവമാണ് പല തദ്ദേശ സ്ഥാപന പദ്ധതികള്‍ മുടങ്ങാനും പ്രതിഷേധം ശക്തമാകാനും വഴിവെച്ചതെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ വർഗീസ് കണ്ടംകുളത്തി, കലക്ടര്‍ ഡോ.എ. കൗശിഗന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷന്‍ പ്രസിഡൻറ് വി.എസ്. മനോജ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷന്‍ സെക്രട്ടറി പി.എസ്. വിനയന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി ടി.എസ്. മജീദ്, ജില്ല പ്ലാനിങ് ഓഫിസര്‍ യു. ഗീത തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story