Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകള്ളനോട്ട്​:...

കള്ളനോട്ട്​: കച്ചിത്തുരുമ്പിൽനിന്ന്​ ഇരുപതാം നാൾ പ്രതി പിടിയിൽ

text_fields
bookmark_border
തൃശൂർ: നഗരത്തിലെ ഹോട്ടലിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽനിന്ന് 16 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ കേസിൽ പ്രധാനപ്രതിയെ പൊലീസ് പിടികൂടിയത് കച്ചിത്തുരുമ്പിൽനിന്ന്. നൈജീരിയൻ സ്വദേശികളെന്ന് േതാന്നിക്കുന്ന രണ്ട് പേരും ഒരു മലയാളിയും ഹോട്ടലിൽ മുറി ചോദിച്ചെത്തിയത് മാത്രമാണ് പൊലീസി​െൻറ പക്കലുണ്ടായിരുന്ന ഏക വിവരം. പിന്നെ, ഹോട്ടലിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങളും. അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ മറ്റൊന്നുമില്ലാത്ത ഇൗ അവസ്ഥയിൽനിന്നാണ് 20ാം നാളിൽ മുഖ്യപ്രതിെയ പൊലീസ് പിടികൂടിയത്. രണ്ട് വിദേശികളും മുണ്ടുടുത്ത മറ്റൊരാളും ബാഗുമായി വരുന്നത് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ബാഗുമായി വന്ന ആള്‍ റിസപ്ഷനിെല ജീവനക്കാരോട് മലയാളത്തില്‍ സംസാരിച്ചു എന്നതി​െൻറ അടിസ്ഥാനത്തില്‍ മുമ്പ് കള്ളനോട്ട് കേസില്‍ ഉൾപ്പെട്ടവരെപ്പറ്റിയായിരുന്നു ആദ്യ അന്വേഷണം. സംശയം തോന്നിയവരെ ചോദ്യം ചെയ്യുകയും ടാക്സി-ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ അന്വേഷണം നടത്തുകയും വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തുകയുമെല്ലാം ചെയ്തിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് കച്ചിത്തുരുമ്പുപോലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനടുത്തുള്ള ഒരു ടാക്സിയിൽ വിദേശികളും മലയാളിയും സഞ്ചരിച്ചതായി വിവരം കിട്ടിയത്. ആ ഡ്രൈവറെ തിരഞ്ഞുപിടിച്ചെങ്കിലും ഇയാളിൽനിന്ന് കാര്യമായൊന്നും ലഭിച്ചില്ല. യാത്ര ചെയ്തത് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കായിരുന്നു എന്ന് അറിയാനായി. അന്ന് രാത്രി തന്നെ തിരികെ അവരെ തൃശൂരിലെത്തിച്ചിരുന്നത്രെ. ഡ്രൈവറെയും കൂട്ടി അവർ സഞ്ചരിച്ച വഴികളിലൂടെ അേന്വഷണ സംഘം യാത്ര ചെയ്തെങ്കിലും വ്യക്തത ലഭിച്ചില്ല. തൃശൂരിലെത്തിയ വിദേശികളെക്കുറിച്ച് ട്രാവൽ ഏജൻസികൾ വഴി നടത്തിയ അന്വേഷത്തിലാണ് പിന്നീട് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ട്രാവൽ ഏജൻസികൾ കൈമാറിയ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് അശോകനെ പൊലീസ് തിരിച്ചറിഞ്ഞത്. 36 വർഷമായി ഗൾഫിൽ എ.സി മെക്കാനിക്കായിരുന്ന അശോകനെ മദ്യം വിറ്റതിന് അവിടത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. അവിടെ വെച്ചാണ് എ.ടി.എം തട്ടിപ്പ് കേസിൽ അറസ്റ്റിലായി തടവിൽ കഴിയുന്ന കാമറൂൺ സ്വദേശികളുമായി സൗഹൃദത്തിലായത്. ഇവരാണ് കള്ളനോട്ടടിയും നോട്ടിരട്ടിപ്പും അശോകന് പരിചയപ്പെടുത്തിയത്. വിസ റദ്ദാക്കി നാട്ടിലെത്തിയ അശോകൻ സാമ്പത്തിക ബാധ്യത തീർക്കാൻ കള്ളനോട്ടടിക്കാൻ ഇറങ്ങി. സഹായത്തിനായി വിദേശികളും പങ്കുചേർന്നു. അശോകനും ഒളിവിലുള്ള വിദേശികളും ചേർന്ന് എത്ര ലക്ഷം രൂപയുടെ കള്ളനോട്ട് അച്ചടിച്ചിട്ടുണ്ടെന്നും എത്ര ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ വിതരണം നടത്തിയിട്ടുണ്ടെന്നും ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഒളിവിലുള്ള വിദേശികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story