Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​പിരിറ്റ്​ കേസ്​...

സ്​പിരിറ്റ്​ കേസ്​ പ്രതികൾക്ക്​ നാലുവർഷം കഠിനതടവും പിഴയും

text_fields
bookmark_border
തൃശൂർ: പഴയന്നൂരിൽ കാറിൽ സ്പിരിറ്റ് കടത്തിയ കേസിലെ പ്രതികൾക്ക് നാലുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. പഴയന്നൂർ കല്ലേപാടം വീട്ടിൽ കൃഷ്ണകുമാർ (47), തിരുത്തിപുള്ളി പറമ്പിൽ വീട്ടിൽ ഹരിദാസ് എന്നിവരെയാണ് തൃശൂർ ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെന്നത്ത് ജോർജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. 2009 ജൂൺ ആറിന് പഴയന്നൂർ ചീരക്കുഴിക്ക് സമീപം ബസ് സ്റ്റാൻഡിന് മുൻവശമാണ് സംഭവം. തിരുവവില്വാമല - പഴയന്നൂർ പാതയിൽ പൊലീസ് പരിശോധനക്കിടെ അമിതവേഗത്തിൽ വന്ന കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാഹനത്തി​െൻറ രഹസ്യഅറയിൽ സൂക്ഷിച്ച 70 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. പഴയന്നൂർ എസ്.െഎ ആയിരുന്ന ജെ. മാത്യുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story