Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ് ജനങ്ങളെ...

പൊലീസ് ജനങ്ങളെ കാണുന്നത് രണ്ട് തട്ടിലെന്ന് എം.എൽ.എ

text_fields
bookmark_border
കൊടുങ്ങല്ലൂർ: 'പൊതുമനസ്സിലെ പൊലീസ്: മിഥ്യകൾ, യാഥാർഥ്യങ്ങൾ' എന്നപേരിൽ കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഓപൺ ഫോറം പൊലീസിനെതിരായ വിമർശനങ്ങൾകൊണ്ടും നിർദേശം കൊണ്ടും ശ്രദ്ധേയമായി. ഒാരോ പൗരനും പൊലീസിന് സമാനമാകുന്ന പുരോഗമന മാറ്റം വിഭാവനം ചെയ്ത ഒാപൺ ഫോറത്തിൽ എം.എൽ.എയും നഗരസഭ അധ്യക്ഷനും ഉൾപ്പെടെ പൊലീസിൽനിന്നുണ്ടായ തിക്താനുഭവങ്ങൾ പങ്കുവെച്ചു. ഉള്ളവനും ഇല്ലാത്തവനും എന്ന് തട്ടുതിരിച്ചാണ് പൊലീസ് ജനങ്ങളെ കാണുന്നതെന്ന് ഉദ്ഘാടകനായ വി.ആർ. സുനിൽ കുമാർ എം.എൽ.എ പറഞ്ഞു. തട്ടുകൾ ഇല്ലാതാക്കി ഭരണഘടന ഉൾക്കൊണ്ട് എല്ലാവർക്കും ഒരുപോലെ നീതി ലഭ്യമാക്കാൻ പൊലീസ് സന്നദ്ധമാകണം. പൊലീസിേനാടുള്ള സാധാരണ ജനങ്ങളുടെ ഭയപ്പാടിന് മാറ്റമുണ്ടായിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം തങ്ങളാണ് ഭരിക്കുന്നവർ എന്ന ഭാവമാണ് പൊലീസിനുള്ളതെന്നും വിമർശിച്ചു. തങ്ങളും ജനത്തി​െൻറ ഭാഗമാണ് എന്ന ധാരണ പൊലീസിന് േവണം. പൊലീസ് സ്വയം മാറാതെ സർക്കാർ എന്ത് വിചാരിച്ചിട്ടും കാര്യമില്ലെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളും പൊലീസും തമ്മിൽ അവിശുദ്ധ ബന്ധങ്ങൾ നിലനിൽക്കുന്നതായി പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ. മാധവൻകുട്ടി ആരോപിച്ചു. ആ കണ്ണി മുറിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസി​െൻറ മികവും മാധ്യമപ്രവർത്തകരുടെ ജാഗ്രതയും നടൻ ദിലീപ് കേസിലൂടെ വിശദീകരിച്ച കൊടുങ്ങല്ലൂർ നഗരസഭ അധ്യക്ഷൻ സി.സി. വിപിൻ ചന്ദ്രൻ കൊടുങ്ങല്ലൂർ പൊലീസിൽനിന്നുണ്ടായ തിക്താനുഭവവും വിവരിച്ചു. ഉദ്യോഗസ്ഥർ നല്ല മനസ്സിനുടമകളാകുന്നത് പ്രധാനമാണെന്ന് ഡെപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ് പറഞ്ഞു. അതേസമയം, പൊലീസി​െൻറ മികച്ച പ്രവർത്തനത്തെ പ്രശംസിച്ചവരും കുറവായിരുന്നില്ല. വിമർശങ്ങൾ ക്രിയാത്മകമായി ഉൾെകാണ്ട് മാറ്റങ്ങൾക്ക് ശ്രമിക്കുമെന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ് പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടർ ഡിനി ഗിരീഷ്, കെ.എസ്.ഇ.ബി. റിട്ട. ഉദ്യോഗസ്ഥൻ ഷാഹുൽഹമീദ്, ഇ.ജെ. ഹീര, സാബിറ എന്നിവർ സംസാരിച്ചു. കെ.പി.ഒ.എ ജന. സെക്രട്ടറി സി.ആർ. ബിജു മോഡറേറ്ററായിരുന്നു. ജില്ല പ്രസിഡൻറ് കെ.ജി. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.സി. മുഹമ്മദ് ബഷീർ സ്വാഗതവും, ട്രഷർ കെ.കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story