Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്ത്രീകൾക്കെതിരാ‍യ...

'സ്ത്രീകൾക്കെതിരാ‍യ അതിക്രമം ക്രൈംബ്രാഞ്ച് അന്വേഷിക്കണം'

text_fields
bookmark_border
മാള: മേഖലയിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമ്മേളനം നടത്തി. മാളയിലെ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന വലിയ പറമ്പ് സ്വദേശി അമ്പിളിയുടെ ആത്മഹത്യ, കുഴൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ഭാര്യ പീഡിപ്പിക്കപ്പെട്ടത് എന്നീ സംഭവങ്ങളിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. അഖിലേന്ത്യാ വൈസ് പ്രസിഡൻറ് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.ജി. പ്രശാന്ത് ലാൽ അധ്യക്ഷത വഹിച്ചു. ഉല്ലാസ് ബാബു, എൽ.കെ. മനോജ്, കെ.എ. സുനിൽ കുമാർ, സി.എം. സദാശിവൻ, ജോസഫ് പടമാടൻ, കൃഷ്ണൻ പാങ്ങാട്ട്, കെ.വി. പ്രേം ജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story