Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹാരിസണ്‍ മലയാളം...

ഹാരിസണ്‍ മലയാളം കമ്പനിക്കെതിരെ നടപടി സ്വീകരിക്കണം; കെ.പി.രാജേന്ദ്രൻ

text_fields
bookmark_border
ആമ്പല്ലൂര്‍-: തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിഷേധിച്ച് സര്‍ക്കാറുമായി വിലപേശുന്ന ഹാരിസണ്‍ മലയാളം കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഗ്രാറ്റ്വിറ്റിയും മിനിമം കൂലിയും നിഷേധിക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നിയമലംഘനങ്ങളാണ് കമ്പനി നടത്തുന്നത്. തൊഴില്‍ നല്‍കാനായി ചുരുങ്ങിയ നിരക്കില്‍ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് വ്യവസായം നടത്തുന്നതെന്ന ഓര്‍മ്മ കമ്പനിക്ക് ഉണ്ടാകണമെന്നും അദേഹം പറഞ്ഞു. പുനർനടീലും തോട്ടത്തി​െൻറ തുടര്‍ച്ചയും സര്‍ക്കാര്‍ ഉറപ്പാക്കുക, വിരമിച്ച തൊഴിലാളികള്‍ക്ക് ഗ്രാറ്റ്വിറ്റി നല്‍കുക, താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് റബര്‍ എസ്്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ എ.ഐ.ടി.യു.സി ഹാരിസണ്‍ മലയാളം ഗ്രൂപ് ഓഫിസിന് മുന്നില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. യൂനിയന്‍ പ്രസിഡൻറ് എം.എ ജോയ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.ജി. മോഹനന്‍, വര്‍ക്കിങ് സെക്രട്ടറി കെ.കെ. രവി, സി.പി.ഐ പാലപ്പിള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എം. ഹുസൈന്‍, ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.എം. അഷറഫ്, കെ.കെ. അബ്്ദുല്‍ അസീസ്, ജുമൈലത്ത് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story