Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാഭ്യാസ സംവാദ...

വിദ്യാഭ്യാസ സംവാദ സദസ്സുമായി കോർണർ പി.ടി.എ

text_fields
bookmark_border
ഏങ്ങണ്ടിയൂർ: കോട്ടക്കടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂൾ ഗ്രാമതലത്തിൽ സംഘടിപ്പിച്ച കോർണർ പി.ടി.എ ശ്രേദ്ധയമായി. കാക്കനാട്ട് ഹർഷ​െൻറ വീട്ടുമുറ്റത്തായിരുന്നു പി.ടി.എ. പ്രദേശത്തെ കുട്ടികളും രക്ഷിതാക്കളും പൊതുപ്രവർത്തകരും പങ്കെടുത്തു. പഠനപ്രവർത്തനത്തി​െൻറ ഭാഗമായി കുട്ടികളുടെ ക്ലാസ് റൂം മികവുകളുടെ അവതരണവും പ്രദർശനവും ഉണ്ടായിരുന്നു. സംവാദത്തിൽ നിരവധി പേർ പങ്കെടുത്തു. വാർഡ് അംഗം ഭാരതി കോർണർ പി.ടി.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ്. പ്രസിഡൻറ് നിഷ ദിനേശ് അധ്യക്ഷത വഹിച്ചു. മാതൃ സംഗമം പ്രസി. ബീന മണികണ്ഠൻ, എസ്എം.സി. അംഗം അശോകൻ പാട്ടാളി പ്രധാനാധ്യാപിക സുമ യു.വി., പി.കെ. മുരളീധരൻ, ടി.എം. ഗോപി, കെ.ജെ. സന്തോഷ് കുമാർ, സീന ജോസ്, സിബി ജോസ്ഫ്, കെ.വി. പ്രസന്ന, ലിറ്റി ആൻറണി, പ്രജിത, സവിത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story