Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരാതികളോട് കണ്ണടച്ച്...

പരാതികളോട് കണ്ണടച്ച് അധികൃതർ; ചാലക്കുടി പുഴയോരം കൈയേറ്റക്കാരുടെ പിടിയിൽ

text_fields
bookmark_border
അതിരപ്പിള്ളി: അതിരപ്പിള്ളി മുതല്‍ ചാലക്കുടി വരെയുള്ള പുഴയോരത്ത് കൈയേറ്റവും റിസോര്‍ട്ട് നിര്‍മാണവും തകൃതി. അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. ൈകയേറ്റങ്ങള്‍ ചാലക്കുടിപ്പുഴയുടെ നിലനില്‍പ്പിന് ഭീഷണിയാവുകയാണ്. മേലൂര്‍, പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകളിലാണ് പുഴയോരം കൈയേറി നിര്‍മാണം നടക്കുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടവും വിനോദസഞ്ചാരമേഖലയുടെ വികസനമായും ബന്ധപ്പെട്ടാണ് പുഴയോര ൈകയേറ്റം നടക്കുന്നത്. തുമ്പൂര്‍മുഴി മുതല്‍ വിരിപ്പാറവരെ ആറുകിലോമീറ്ററോളം പലയിടത്തായി ചാലക്കുടിപ്പുഴയോരം ഭൂരിഭാഗവും കൈയേറ്റക്കാരുടെ പിടിയിലാണ്. മേലൂരിലും പരിയാരത്തും പുഴയോരത്ത് റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്ന വന്‍ മാഫിയ സംഘങ്ങള്‍ സജീവമാണ്. ഇതിന് വ്യാജ പട്ടയങ്ങളും നിര്‍മിക്കുന്നുണ്ട്. ആസൂത്രിത കൈയേറ്റങ്ങളാണ് ഇവിടങ്ങളില്‍ നടക്കുന്നത്. പുഴയോരത്ത് പച്ചക്കറി കൃഷിയെന്ന വ്യാജേനയാണ് കൈയേറ്റക്കാര്‍ കയറുന്നത്. കിട്ടുന്ന ഭൂമി സ്വന്തമായി ഏതാനും വര്‍ഷങ്ങള്‍ തുടര്‍ച്ചയായി കൃഷിയിറക്കിയാല്‍ പിന്നെ സ്ഥലം അവരുടെ സ്വന്തമാക്കും. ഇങ്ങനെ ധാരാളം കൈയേറ്റങ്ങള്‍ തോണിക്കയത്തി​െൻറ വശം മുതല്‍ ചക്രപാണിവരെയുള്ള ഭാഗങ്ങളിലുണ്ട്. ഇവിടെ ആള്‍താമസമില്ലാത്തതും പുഴയോരത്തേക്ക് വഴികള്‍ ഇല്ലാത്തതും അനധികൃത നിർമാണങ്ങള്‍ക്കും സൗകര്യമായി. കൈയേറ്റക്കാര്‍ വിറ്റഴിച്ച സ്ഥലത്ത് പലയിടത്തും റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കുകയാണ്. ഇതെല്ലാം പ്രദേശത്തെ അധികാരികളെ ജനങ്ങള്‍ അറിയിക്കുന്നുണ്ടെങ്കിലും അധികാരികള്‍ കൈയേറ്റക്കാരുടെ ഒപ്പം നില്‍ക്കുകയാണ്. ചാലക്കുടിപ്പുഴയോരത്തെ ൈകയേറ്റങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് യുവമോര്‍ച്ച നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് ടി.വി. പ്രജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുനില്‍ കാരപ്പാടം അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story