Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൈക്കാട് ജലസേചന പദ്ധതി ...

പൈക്കാട് ജലസേചന പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട: നഗരസഭയിലെ അഞ്ച് മുതൽ ഏഴ് വരെയുള്ള വാർഡുകളിലെ കർഷകർക്ക് പറമ്പ് കൃഷിക്ക് വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പൈക്കാട് ചെറുകിട ജലസേചന പദ്ധതി പാതിയിൽ നിലച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പദ്ധതി ഭാഗികമായി പൂർത്തീകരിച്ച് മുഴുവൻ ബില്ലും നൽകിയെന്ന് പരാതി. 2012, -13 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു പദ്ധതി നിർമാണം. താഴ്ന്ന പ്രദേശമായ പൈക്കാട് മോട്ടോർ ഷെഡും റോഡിലും ചില പറമ്പുകളിലായി ഏതാനും പൈപ്പുകളും മാത്രമാണ് സ്ഥാപിച്ചത്. പദ്ധതി പൂർത്തിയാക്കാതെ മുഴുവൻ ബില്ലും നൽകിയതിന് ഓഡിറ്റ് ഒബ്ജക്ഷൻ ഉണ്ടായിരുന്നു. പദ്ധതി പൂർത്തിയാക്കാതെ ബിൽതുക നൽകിയതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ശക്തമായ പ്രതിഷേധം നടത്തുകയും പദ്ധതി ഉടൻ തന്നെ പൂർത്തീകരിച്ച് ഉപയോഗയോഗ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് പമ്പ്സെറ്റ് വാങ്ങുന്നതിനായി 2014, -2015 വർഷത്തിൽ 1,77000 രൂപയും , 2015 -16 വർഷത്തിൽ ഗുണഭോക്ത വിഹിതം 1,15000 രൂപയും ഉൾപ്പെടുത്തി പദ്ധതി നിലനിർത്തി. 2016-17 വർഷത്തിൽ മോട്ടോർ പമ്പ് , വൈദ്യുതീകരണം എന്നിവ ഉൾപ്പെടുത്തി 4 ,32,000 രൂപ വകയിരുത്തി പുതിയ പദ്ധതിയായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 2017-18 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ പൈക്കാട് പദ്ധതിയുടെ പേരുപോലും ഉൾപ്പെടുത്തിയിട്ടില്ല. ഭരണപക്ഷവും പ്രതിപക്ഷവും നിശ്ശബ്്ദരായി ജനങ്ങളെ വഞ്ചിക്കുകയാെണന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആം ആദ്മി സംസ്ഥാന ആർ.ടി.ഐ അംഗവും നിയോജകമണ്ഡലം സെക്രട്ടറിയുമായ അൽഫോൻസ അറിയിച്ചു. യോഗത്തിൽ ആർ.എ.സി ഒബ്സർവേർ ശരത് വേളൂക്കര, ജില്ല ട്രഷറർ റാഫേൽ ടോണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story