Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഴിമുടക്കിയായി...

വഴിമുടക്കിയായി പുതുക്കാട് റെയില്‍വേ ഗേറ്റ് രണ്ടുമാസത്തിനിടെ തകരാറിലാകുന്നത് ഏഴാം തവണ

text_fields
bookmark_border
ആമ്പല്ലൂര്‍: -പുതുക്കാട് റെയില്‍വേ ഗേറ്റ് വീണ്ടും വഴിമുടക്കിയായി. വെള്ളിയാഴ്ച തകരാർ മൂലം വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ വലഞ്ഞു. രാവിലെ തകരാറിലായ ഗേറ്റ് വൈകീട്ട് റെയില്‍വേ മെക്കാനിക്ക് വിഭാഗം എത്തിയാണ് നേരെയാക്കിയത്. ഗേറ്റ് തകരാറിലായതിനെത്തുടര്‍ന്ന് പുതുക്കാട് -ഇരിങ്ങാലക്കുട റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ മാസം ഗേറ്റ് തകരാറിലായതിനെത്തുടര്‍ന്ന് അഞ്ച് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. രണ്ട് മാസത്തിനിടെ ഏഴാം തവണയാണ് ഗേറ്റ് തകരാറിലാവുന്നത്. കാലപ്പഴക്കം ചെന്ന റോപ്പുകളും, ചക്രങ്ങളും മാറ്റി സ്ഥാപിക്കാത്തതാണ് പ്രശ്‌നത്തിന് കാരണം. പുതുക്കാടുനിന്ന് ഇരിങ്ങാലക്കുടയിലേക്കുള്ള പ്രധാന റോഡിലാണ് ഗേറ്റ്. ദേശീയപാതയില്‍നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോകുന്ന യാത്രക്കാര്‍ മുഖ്യമായും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. ഗേറ്റ് അടച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വാഹനങ്ങളുടെ നീണ്ടനിര ഗേറ്റിനിരുവശത്തും രൂപപ്പെടും. പാഴായി, ചെറുവാള്‍, കടലാശേരി, തൊട്ടിപ്പാള്‍, മുളങ്ങ് ഭാഗങ്ങളിലുള്ളവര്‍ക്ക് പുതുക്കാട് എത്താനുള്ള ഏകമാർഗവും ഈ റോഡാണ്. പുതുക്കാട് റെയില്‍വേ മേൽപാലമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. എറണാകുളം,തൃശൂര്‍ ലൈനില്‍ മേല്‍പാലം ഇല്ലാത്ത ചുരുക്കം സ്റ്റേഷനുകളില്‍ ഒന്നാണ് പുതുക്കാട്.
Show Full Article
TAGS:LOCAL NEWS 
Next Story