Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ.ഐ.ടി.യു.സി മണ്ഡലം...

എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡൻറിനെതിരെ വധഭീഷണി മുഴക്കിയെന്ന് പരാതി

text_fields
bookmark_border
കൊടുങ്ങല്ലൂർ: എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡൻറിനെ ഡി.വൈ.എഫ്.ഐക്കാരൻ വഴിയിൽ തടഞ്ഞ് വധഭീഷണി മുഴക്കിയതായി പരാതി. കേരള പടന്ന മഹാസഭ ജില്ല പ്രസിഡൻറ് കൂടിയായ മുൻ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ജി.എസ്. സുരേഷിനെതിരെയാണ് വധഭീഷണിയും കൈയേറ്റശ്രമവും ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഉഴുവത്ത് കടവിലാണ് സംഭവം. എ.ഐ.വൈ.എഫി​െൻറയും സി.പി.ഐയുടെയും കൊടികൾ നശിപ്പിക്കുകയും എ.ഐ.വൈ.എഫുകാർക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുകയും ചെയ്തതി​െൻറ പേരിൽ പലവട്ടം പൊലീസ് കസ്റ്റഡിയിലെടുക്കുകയും കേെസടുക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡൻറാണ് അതിക്രമം നടത്തിയത്. സംഭവത്തിൽ എ.ഐ.വൈ.എഫ് ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് നേതാക്കളായ കെ. വിജോയ്, ദീപക് മോഹൻ എന്നിവർ ആവശ്യപ്പെട്ടു. സംഭവത്തിൽ കേരള പടന്ന മഹാസഭ താലൂക്ക് കമ്മറ്റിയും പ്രതിഷേധിച്ചു. പ്രസിഡൻറ് വി.കെ. അജയൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story