Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുനത്തിൽ ...

പുനത്തിൽ സ്വച്ഛഹൃദ്യതയോടെ കഥകൾ പറഞ്ഞ വീട്ടുകാരണവർ ^സാഹിത്യ അക്കാദമി

text_fields
bookmark_border
പുനത്തിൽ സ്വച്ഛഹൃദ്യതയോടെ കഥകൾ പറഞ്ഞ വീട്ടുകാരണവർ -സാഹിത്യ അക്കാദമി തൃശൂർ: അരനൂറ്റാണ്ടിലേറെ നീണ്ട സാഹിത്യസപര്യകൊണ്ട് വിപുലമായ വായനസമൂഹത്തെ സൃഷ്ടിച്ച പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വിയോഗം വഴി നാട്ടുഭാഷയുടെ സ്വച്ഛതയോടെ ഹൃദ്യമായി കഥകൾ പറഞ്ഞ വീട്ടുകാരണവരെയാണ് മലയാളത്തിന് നഷ്ടമായതെന്ന് കേരള സാഹിത്യ അക്കാദമി അനുസ്മരിച്ചു. നൊന്തുപിടയുന്ന മനുഷ്യജീവിതത്തെ അർഥ ഗാംഭീര്യത്തോടെയും ദാർശനിക ദീപ്തിയോടെയും വൈകാരികതയോടെയും മലയാള കഥയിലും നോവലിലും ആവിഷ്കരിച്ച മഹാപ്രതിഭയാണ് പുനത്തിൽ. ആധുനികത കൊണ്ടുവന്ന മൂല്യനിരാസവും അസ്തിത്വദുഃഖവും മാറ്റിനിർത്തി സാഹിത്യത്തെ അനുഭവങ്ങളുടെ നേർക്കാഴ്ചയാക്കിയ പുനത്തിലി​െൻറ കൃതികളുടെ രാഷ്ട്രീയമാനങ്ങൾ നവീനമാണെന്നും ദേശാനുഭവങ്ങളെയും ചരിത്രസ്മൃതികളെയും പുരാവൃത്തങ്ങളെയും പകർത്തുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച കൈയടക്കം അസാധാരണമാണെന്നും അക്കാദമി വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story