Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇഷ്​ടനട​​െൻറ ആലിംഗനം;...

ഇഷ്​ടനട​​െൻറ ആലിംഗനം; മനം നിറഞ്ഞ്​ അഭയ്​

text_fields
bookmark_border
തൃശൂർ: സി.ബി.എസ്.ഇ ജില്ല കലോത്സവ ഉദ്ഘാടന വേദിയിൽ സുരേഷ്ഗോപി സ്വതസിദ്ധ ശൈലിയിൽ കത്തിക്കയറുേമ്പാൾ സന്തതസഹചാരിയായ വീൽെചയറിലിരുന്ന് അഭയ് ത​െൻറ ഇഷ്ടനടനെ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു. ഒാർമവെച്ച കാലം മുതലുള്ള ആഗ്രഹമാണ് സുരേഷ്ഗോപിയെ കാണുകയെന്നത്. മസ്കുലർ ഡിസ്ട്രോഫി രോഗത്തി​െൻറ പിടിയിലായ പ്ലസ്വൺകാര​െൻറ സ്വപ്നസാക്ഷാത്കാര വേദി കൂടിയായി സി.ബി.എസ്.ഇ ജില്ല കലോത്സവം. സുരേഷ്ഗോപി വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ അഭയി​െൻറ മുഴുവൻ അവശതകളും പമ്പകടന്നിരുന്നു. ചേർപ്പിലെ വീട്ടിൽനിന്ന് പിതാവ് രാംകുമാറിനൊപ്പമാണ് കലോത്സവം നടക്കുന്ന പൂങ്കുന്നം പാറമേക്കാവ് വിദ്യാമന്ദിറിലെത്തിയത്. സുരേഷ്ഗോപി പ്രസംഗിക്കുേമ്പാൾ ഒാരോ വാക്കും അവൻ ഒപ്പിയെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം അഭയി​െൻറ സമീപമെത്തിയ സുരേഷ്ഗോപി അവനെ ആശ്ലേഷിച്ചതോടെ ആഹ്ലാദം വാനോളം ഉയർന്നു. നന്നായി പഠിക്കണമെന്നും അവശതകളെ ആത്മവിശ്വാസം കൊണ്ട് തുരത്തണമെന്നുമുള്ള ഇഷ്ട നട​െൻറ ഉപദേശം അഭയ്ക്ക് പുതിയ ഉൗർജമായി. വേദിയുടെ ചാരത്ത് മക​െൻറ സന്തോഷം കണ്ട് സന്തുഷ്ടനായി പിതാവ് രാംകുമാർ ഉണ്ടായിരുന്നു. മുംബൈയിൽ ഇന്ത്യൻ ഒായിൽ കോർപറേഷൻ ജനറൽ മാനേജറുടെ സെക്രട്ടറിയായിരുന്ന രാംകുമാർ മകന് വേണ്ടി ജോലി രാജിവെക്കുകയായിരുന്നു. ഇടക്ക് ഖത്തറിൽ ജോലിക്ക് പോയെങ്കിലും തിരിച്ചുപോരേണ്ടി വന്നു. ഏഴ് എ പ്ലസും മൂന്ന് എയും നേടി എസ്.എസ്.എൽ.സി വിജയിച്ച അഭയ് ചേർപ്പ് ഗവ.എച്ച്.എസ്.എസിലെ പ്ലസ്വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിയാണിപ്പോൾ. ഗീതാ രാംകുമാറാണ് മാതാവ്.
Show Full Article
TAGS:LOCAL NEWS 
Next Story